AutomotiveGalleryIndiaNews

കുഞ്ഞൻ ഓൾട്ടോ കാറിനെ അടിപൊളി കാരവാൻ ആക്കി മാറ്റിയ മോഡിഫിക്കേഷൻ; ഇത് സ്വപ്നതുല്യം എന്ന് പ്രേക്ഷകർ: വൈറൽ വീഡിയോ കാണാം.

രാജ്യത്തെ ഏറ്റവും ഐക്കണിക്കായ നെയിംപ്ലേറ്റുകളില്‍ ഒന്നാണ് മാരുതി സുസുക്കി ആള്‍ട്ടോ. പല സാധാരണക്കാരായ ഇന്ത്യക്കാരുടെയും കാര്‍ എന്ന സ്വപ്‌നം നിറവേറ്റാന്‍ സഹായിച്ച വാഹനം. ഇന്നും കുറഞ്ഞ വിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും ആദ്യ ചോയ്‌സുകളില്‍ ഒന്നാണ് ആള്‍ട്ടോ. കുറഞ്ഞ വില, ഒതുങ്ങിയ രൂപം, കുറഞ്ഞ പരിപാലനച്ചെലവ് എന്നീ ഘടകങ്ങളാണ് ആള്‍ട്ടോയെ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കിയത്.

ad 1

എന്നാല്‍ ആള്‍ട്ടോ പോലൊരു കാര്‍ കാരവാനാക്കി മാറ്റിയാല്‍ എങ്ങനെയുണ്ടാകും. അതെ ഒരു ഇന്ത്യക്കാരന്‍ അതും സാധ്യമാക്കിയിരിക്കുകയാണ്. തന്റെ 15 വര്‍ഷം പഴക്കമുള്ള ആള്‍ട്ടോ കാര്‍ നിരവധി ആഡംബര സൗകര്യങ്ങളുള്ള ചലിക്കുന്ന കൊട്ടാരം സമാനമാക്കിയിരിക്കുകയാണ് കക്ഷി. ജഗദീശ ടിഎച്ച്‌എം ആണ് ആള്‍ട്ടോ കാരവാനാക്കി രൂപാന്തരം ചെയ്തതിന്റെ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് പങ്കു്വെച്ചതാണ് വീഡിയോ എങ്കിലും അത് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വീഡിയോയില്‍ ഒരു കുട്ടിയും തന്റെ അച്ഛനും ചേര്‍ന്നാണ് കാര്‍ മോഡിഫൈ ചെയ്യുന്നത്. കുട്ടിയുടെ വിവരണം കൂടി ആയതോടെ വീഡിയോ വേറെ ലെവലായി മാറുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ആള്‍ട്ടോയ്ക്ക് മനോഹരമായ അകത്തളം ഒരുക്കുന്നതിനായി ഇന്റീരിയര്‍ പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കാറിന്റെ സീറ്റുകള്‍ നീക്കം ചെയ്ത് മെത്ത സമാനമായ ഇരിപ്പിടങ്ങള്‍ നല്‍കി. വീഡിയോയില്‍ കാറിന്റെ മൊത്തം രൂപമാറ്റം വിശദീകരിക്കുന്നുണ്ട്. തുടക്കത്തില്‍ ഈ കാര്‍ നമുക്ക് ഒരു എമര്‍ജന്‍സി ആംബുലന്‍സായി എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ച്‌ തരുന്നു. കാറിന്റെ പകുതി ഭാഗം ഒരാള്‍ക്ക് കിടക്കാവുന്ന ബെഡ് സൗകര്യം ഒരുക്കുന്നതായി കാണാം.ഒരാള്‍ വണ്ടിയോടിക്കുമ്ബോള്‍ മറ്റൊരാള്‍ക്ക് വിശ്രമിക്കുകയോ അല്ലെങ്കില്‍ ഉറങ്ങുകയോ ചെയ്യാം. അല്ലെങ്കില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ അസുഖബാധിതരായ ആളുകളെ കിടത്തിക്കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാം.

ad 3

യാത്രകള്‍ക്കിടെ വിശ്രമിക്കുന്നവര്‍ക്ക് ആനന്ദം പകരുന്നതിനായി ഒരു സ്‌ക്രീനും നല്‍കിയിട്ടുണ്ട്. രണ്ടാമതായി കാര്‍ ക്യാബിന്‍ മൊത്തമായി ഒരു ഫ്‌ലാറ്റ് ബെഡ് ആയി മാറ്റിയത് കാണിക്കുന്നു. വീഡിയോയില്‍ അച്ഛനും കുട്ടിയും രാത്രി കര്‍ട്ടന്‍ ഇട്ട് ലൈറ്റ് അണച്ച്‌ സുഖകരമായി കിടക്കുന്നത് കാണാം. ട്രിപ്പ് പോകുമ്ബോള്‍ ഇത്തരത്തില്‍ സുഖമായി കിടന്നുറങ്ങി പോകാമെന്നതിനാല്‍ ഹോട്ടലില്‍ കൊടുക്കുന്ന ക്യാശ് ലാഭിക്കാം. ഈ കുഞ്ഞന്‍ കാറില്‍ ബെഡ് മാത്രമാണ് ഒരുക്കിയിരിക്കുന്നതെന്ന കരുതിയാല്‍ തെറ്റി. സ്വകാര്യതക്കായി കര്‍ട്ടനുകളും നല്‍കിയിട്ടുണ്ട്. സുഖമായി കിടന്നുറങ്ങാന്‍ അകത്ത് ചെറിയ ഫാനും ഫിറ്റ് ചെയ്തു. മാത്രമല്ല ദീര്‍ഘദൂര യാത്രകളില്‍ ഉപയോഗപ്പെടുത്താനായി വിവിധ തരത്തിലുള്ള സ്റ്റോറേജുകളും ഈ കാറില്‍ നല്‍കിയിട്ടുണ്ട്.

ad 5

കാറിന്റെ ബൂട്ട് സ്‌പെയ്‌സ് മൊത്തത്തില്‍ കിച്ചണ്‍ സെറ്റപ്പാക്കി മാറ്റി. ലഘുഭക്ഷണങ്ങള്‍ ശേഖരിച്ച്‌ വെക്കാനും അത് പാകം ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ആള്‍ട്ടോ കാര്‍ ഉടമ തന്നെ ന്യൂഡില്‍സ് പാകം ചെയ്ത് കഴിക്കുന്നുണ്ട്. യാത്രകള്‍ക്കിടയില്‍ പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ചെറിയ സ്റ്റൂളുകളും കാറില്‍ കരുതിയിട്ടുണ്ട്. റൂഫ്‌ടോപ്പില്‍ ഒരു ലഗേജ് ബോക്‌സും ഘടിപ്പിച്ചിട്ടുണ്ട്. ഈ ബോക്‌സില്‍ എത്ര ബാഗുകള്‍ ഉള്‍ക്കൊള്ളിക്കാമെന്നും വീഡിയോയില്‍ കാണിച്ച്‌ തരുന്നു.

കാറുടമ തന്നെ സ്വന്തമായി ഡിസൈന്‍ ചെയ്താണ് ഇവ നിര്‍മിച്ച്‌ കാറില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്. ബോക്‌സില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകാതിരിക്കാന്‍ ലോക്കും നല്‍കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും വിശദീകരിച്ച ശേഷം കാര്‍ ഉടമ തന്നെ മോഡിഫിക്കേഷന്‍ ജോലി ചെയ്യുന്നത് വിശദമായി തന്നെ കാണിക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു വാഹനം കാരവാനാക്കി മാറ്റുന്നത് ഇതാദ്യമല്ല.എന്നാല്‍ ആള്‍ട്ടോ പോലെ ബജറ്റ് വിലയില്‍ വരുന്ന കുഞ്ഞന്‍ കാറുകള്‍ ഇത്രക്ക് മികവുറ്റ രീതിയില്‍ രൂപമാറ്റം നടത്തുന്ന വീഡിയോ ആദ്യത്തേതാണെന്നാണ് കരുതുന്നത്.

ആള്‍ട്ടോ ഫാനും കര്‍ട്ടനുമടക്കം ഫുള്‍ സെറ്റപ്പിലുളള കിടപ്പുമുറിയാക്കി മാറ്റാന്‍ യുവാവ് നടത്തിയ പ്രയത്‌നം കൈയ്യടി അര്‍ഹിക്കുന്നു. മാത്രമല്ല കാര്‍ ഇത്തരത്തില്‍ രൂപമാറ്റം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് യൂട്യൂബറെ ബന്ധപ്പെടാമെന്നും അതിന് വേണ്ടി വീഡിയോയില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ വേണ്ടിയും ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button