കർണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്.
ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിക്കുമെന്നാണ് വിവരം. ഇന്ന് മുതലാണ് ഇന്ധന വില വര്‍ധന സംസ്ഥാനത്ത് നിലവില്‍ വരുന്നത്. പുതുക്കിയ വിലനിലവാരം പ്രകാരം പെട്രോള്‍ വില സംസ്ഥാനത്ത് 102.84 രൂപയായി. ഡീസലിൻ്റെ വില 88.98 രൂപയാവും.
-->
പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നേരത്തെ വില. വില്‍പ്പന നികുതി പെട്രോളിന് നേരത്തെ 25.92 ശതമാനമായിരുന്നു. ഇത് 29.84 ശതമാനമായി. ഡീസലിന് 14.3 ശതമാനമായിരുന്നത് 18.4 ശതമാനമായി മാറിയെന്നുമാണ് വിവരം. ഇന്ധന വില വര്‍ധനക്കെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ വിലവർധനയ്ക്ക് ശേഷവും കർണാടക പെട്രോൾ ഡീസൽ വില കേരളത്തിലെതിനേക്കാൾ ഗണ്യമായി കുറവാണ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 106 രൂപ 49 പൈസയാണ്. കർണാടകയിലെ വിലവർധനവിന് ശേഷവും കേരളവുമായി താരതമ്യം ചെയ്യുമ്പോൾ അവിടുത്തെ വില ലിറ്ററിന് 3 രൂപ 65 പൈസ കുറവാണ്. ഡീസലിന്റെ കാര്യം എടുത്താലും സമാനമാണ് സാഹചര്യം കേരളത്തിൽ ഒരു ലിറ്റർ ഡീസലിന്റെ വില 95 രൂപ 27 പൈസയാണ്. അതായത് കർണാടകയിലെ വർധിപ്പിച്ച വിലയുമായി താരതമ്യം ചെയ്യുമ്പോഴും കേരളത്തിൽ ലിറ്ററിന് 6 രൂപ 29 പൈസ കൂടുതലാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക