FlashKeralaNewsSocial

മലപ്പുറത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം: പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിലെ നിരാശ മൂലം; ആരോപണവുമായി ബന്ധുക്കൾ.

മലപ്പുറം പരപ്പനങ്ങാടിയില്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പരപ്പനങ്ങാടി സ്വദേശി ഹാദി റുഷ്ദയാണ് മരിച്ചത്. പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത നിരാശയിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ad 1

പ്ലസ് വണ്‍ സീറ്റു കിട്ടാത്തതില്‍ കുട്ടിക്ക് നിരാശയുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.അതേ സമയം, കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയില്‍ 5 A+ ലഭിച്ചിട്ടുണ്ടെന്നും എന്തോ മാനസിക പ്രശ്നമുള്ളതായി അറിഞ്ഞെന്നും പൊലീസ് വ്യകതമാക്കി. അതിന് ചികിത്സ തേടിയിട്ടുള്ളതായി ബന്ധുക്കള്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂർണമായി പറയാനാവില്ലെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുകയാണന്നും പരപ്പനങ്ങാടി എസ്.എച്ച്‌.ഒ വ്യക്തമാക്കി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button