GalleryKeralaNewsWild Life

തള്ളക്കടുവയോടൊപ്പം റോഡ് മുറിച്ചു കടക്കുന്ന കടുവാ കുഞ്ഞുങ്ങൾ ; വയനാട്ടിൽ വിനോദസഞ്ചാരികൾ പകർത്തിയ അപൂർവ്വ വീഡിയോ ദൃശ്യങ്ങൾ കാണാം

വയനാട്‌ മുത്തങ്ങയില്‍ റോഡ്‌ മുറിച്ചുകടക്കുന്ന കടുവ കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി യാത്രികർ. ബന്ദിപ്പൂർ വനമേഖലയില്‍ കേരള അതിർത്തിയോട്‌ ചേർന്ന പ്രദേശത്താണ്‌ അമ്മക്കടുവക്ക്‌ പിന്നാലെ നാല്‌ കുഞ്ഞുങ്ങളേയും യാത്രികർ കണ്ടത്‌. ദേശീയ പാത 766 ല്‍ പതിവ്‌ കാഴ്ചകളാണ്‌ കടുവകളെങ്കിലും നാല്‌ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന അമ്മ കടുവയുടെ ദൃശ്യങ്ങള്‍ അപൂർവ്വമാണ്‌.

ad 1

2 മുതല്‍ 4 വരെയാണ്‌ ഒറ്റപ്രസവത്തില്‍ കടുവക്ക്‌ കുഞ്ഞുങ്ങളുണ്ടാവുക.3 വയസ്സാണ്‌ പ്രായപൂർത്തി.അതുവരെ അമ്മക്ക്‌ പിന്നാലെ ഈ നടത്തം തുടരാം.അത്യാവശ്യം ഇരതേടലും കാടിന്റെ ചിട്ടവട്ടങ്ങളും അമ്മ പഠിപ്പിക്കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനമേഖല, വയനാട്‌ വന്യജീവി സങ്കേതത്തിനും തമിഴ്‌നാട്‌ നാഗർഹോളെ കടുവാസങ്കേതത്തിനും അതിർത്തിയോട്‌ ചേർന്ന പ്രദേശമാണ്‌.സുന്ദർബൻ കഴിഞ്ഞാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കടുവകളുള്ളതും കടുവക്ക്‌ അനുയോജ്യ ഭൂപ്രകൃതിയുള്ളതും ഈ മേഖലയിലാണ്‌. കൗതുക കാഴ്ചയെങ്കിലും മനുഷ്യ വന്യജീവി സംഘർഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന വനാതിർത്തി മേഖലകള്‍ കൂടിയാണ്‌ ഇപ്പോള്‍ ഈ സ്ഥലങ്ങള്‍.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button