FlashGalleryKeralaKottayamNewsPolitics

“ജോസ് കെ മാണി നാടിന് അപമാനം”: പാലാ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ജോസ് കെ മാണിക്കെതിരെ ഫ്ലക്സ് ബോർഡുകൾ; വീഡിയോ കാണാം

രാജ്യസഭാ അംഗമായി മത്സരിക്കുവാൻ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുന്ന ജോസ് കെ മാണിക്ക് എതിരെ പാലാ ടൗണിൽ ഫ്ലക്സ് ബോർഡുകൾ. പാലാ നഗരത്തിൻ്റെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജോസ് പാലായ്ക്ക് അപമാനം എന്നാണ് ബോർഡുകളിലെ സന്ദേശം.

ad 1

“പാലായിലെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനം. അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടത്തിന് അഭിവാദ്യങ്ങൾ. പാലാ പൗരാവലി” :- ബോർഡുകളുടെ ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇതിനിടെ കേരള കോണ്‍ഗ്രസ് എമ്മുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന സിപിഎം കൗൺസിലർ ബിനുവിനെതിരായ അച്ചടക്ക നടപടി, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജോസ് കെ.മാണി തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ബിനുവിനെ സംബന്ധിച്ച്‌ പരാതി പറഞ്ഞുവെന്നാണ് വിവരം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button