CinemaCrimeFlashGalleryKeralaNews

ഒമർ ലുലുവിനെതിരെ ഉള്ളത് കള്ളക്കേസ്; സംവിധായകനെതിരെ ബലാൽസംഗ പരാതി കൊടുത്ത യുവ നടി ഞാനല്ല: വീഡിയോ പങ്കുവെച്ച് ചലച്ചിത്രതാരം; ഇവിടെ കാണാം

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയ യുവ നടി താനല്ലെന്ന് നടി ഏയ്ഞ്ചലിന്‍ മരിയ. മുന്‍ ബിഗ് ബോസ് താരം കൂടിയായ നടി ഒമര്‍ ലുലുവിന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. ഇതോടെകേസ് കൊടുത്ത യുവനടി താനാണോ എന്ന് ചോദിച്ചുകൊണ്ട് സിനിമാരംഗത്ത് നിന്ന് ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ടെന്നും ദയവ് ചെയ്ത് അതുമായി തന്നെ ബന്ധപ്പെടുത്തരുതെന്നും നടി സോഷ്യല്‍ മിഡിയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഒമറിന് എതിരെ ഉള്ളത് കള്ളക്കേസ് ആണെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും ഏയ്ഞ്ചലിന്‍ ആരാധകരോട് പറഞ്ഞു.

ഏയ്ഞ്ചലിന്‍ മരിയ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കുറച്ച്‌ ദിവസമായി എനിക്ക് നിരന്തരം കോളുകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമിലും വാട്‌സപ്പിലും മെസേജുകള്‍ വരുന്നുണ്ട്. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത യുവ നടി ഞാനാണോ എന്നാണ് ഇവരുടെ എല്ലാം ചോദ്യം. എന്തു കൊണ്ടാണ് എന്നെ പറയാന്‍ കാരണം എന്ന് ഞാന്‍ തിരിച്ച്‌ ചോദിക്കുകയാണ്.

കേസ് കൊടുത്ത നടി നല്ല സമയം സിനിമയില്‍ വര്‍ക്ക് ചെയ്ത ആളാണ്. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്ന് പറഞ്ഞു. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത നടി ഞാന്‍ അല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് സ്‌നേഹവും ബഹമാനവും മാത്രമാണ്. എനിക്കൊരു നല്ല സിനിമാ സംവിധായകന്‍ എന്നതിന് ഉപരി നല്ലൊരു സുഹൃത്ത് കൂടിയാണ് ഇക്ക. ഈ ഒരു ചോദ്യം ചോദിച്ച്‌ ആരും എന്നെ മേസേജ് അയക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി എനിക്ക് അത് ബുദ്ധിമുട്ട് ആണ്.

ഈ സംഭവത്തിന് പിന്നില്‍ പല സത്യാവസ്ഥകളും ഉണ്ട്. പിന്നെ ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനെ അല്ല. പുള്ളിയെ എനിക്ക് മൂന്ന് നാല് വര്‍ഷത്തോളം പരിചയമുണ്ട്. വ്യക്തിപരമായി എനിക്ക് പുള്ളിയെ അറിയാം. ഒരു വല്യേട്ടന്‍ കുഞ്ഞനുജത്തി ബന്ധം പോലെയാണത്. ആ പരാതിയില്‍ പറയുന്നത് പോലൊരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു കള്ള കേസ് ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളും ഉണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button