IndiaNationalNewsPolitics

മോദിയെ തളർത്തിയത് മോഹൻ ഭാഗവത്? ആർഎസ്എസിനെ പ്രകോപിപ്പിച്ചത് മോദി – ഷാ – നദ്ദ കൂട്ടുകെട്ടിന് തിരിച്ചടിയായി; മോദിയുടെ മോടി കുറയാൻ കാരണമായത് ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ ആ വാക്കുകൾ

2025 സെപ്റ്റംബറില്‍ ആര്‍.എസ്.എസിന് 100 വയസാകും. ഇക്കാലമത്രയും പിളര്‍പ്പുകളില്ലാതെ എകശിലാ രൂപത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത് ആ സംഘടനയുടെ അച്ചടക്കവും വ്യക്തികള്‍ക്ക് മുകളില്‍ സംഘടന എന്ന മനോഭാവവും കൊണ്ടാണെന്ന് സംഘത്തിന്റെ എതിരാളികള്‍ പോലും സമ്മതിക്കും. പൊന്നുകായ്ക്കുന്ന മരമായാലും പുരപ്പുറേത്തയ്ക്കു ചാഞ്ഞാല്‍ വെട്ടിമാറ്റാന്‍ മടിക്കാത്ത ആര്‍.എസ്.എസിന്റെ കാര്‍ക്കശ്യവും മോദിയുടെ മൂന്നാമൂഴത്തിലെ തിളക്കം മങ്ങിയ പ്രകടനവും ചേര്‍ത്തുവായിക്കുമ്ബോള്‍ മറ്റു ചിലതുകൂടി തെളിയുന്നുണ്ട്.

ad 1

ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്തുനിന്ന് ബിജെപി ഒരുപാട് വളര്‍ന്നെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ബിജെപി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ പരാമര്‍ശം. ബിജെപിക്ക് ഇപ്പോള്‍ ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആര്‍എസ്‌എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഫലത്തില്‍ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദില്‍ പോലും ബിജെപി തോറ്റു. സംഘപരിവാര്‍ ശക്തിയുള്ള യുപിയില്‍ വലിയ തിരിച്ചടിയുണ്ടായി. ഇതിനൊപ്പം രാജസ്ഥാനിലും തോറ്റു. ഇതിനെല്ലാം വഴിയൊരുക്കിയത് നദ്ദയുടെ ആ പ്രസ്തവാനയാണെന്ന വാദം ബിജെപിയിലെ ആര്‍എസ്‌എസ് അനുകൂലികള്‍ ഉയര്‍ത്തും. ആര്‍ എസ് എസിന് ഇനിയും വിധേയമാകേണ്ട സാഹചര്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലൂടെ ബിജെപി ദേശീയ നേതൃത്വത്തിനുണ്ടാകുന്നത്.

ad 3

ഏതായാലും ഇനി ആര്‍എസ്‌എസിന്റെ പിന്തുണ ബിജെപിക്ക് അനിവാര്യമായി മാറും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ അടക്കം ബിജെപിക്ക് കടുത്ത തിരിച്ചടികള്‍ വരും. മോദിയുടെ പിന്‍ഗാമിയായി അമിത് ഷായെ കൊണ്ടു വരാനുള്ള ശ്രമമാണ് നദ്ദയുടെ ആര്‍എസ്‌എസ് വിരുദ്ധ പ്രസ്താവനയെന്ന വാദവും ശക്തമായിരുന്നു. അമേഠിയില്‍ മോദിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി പോലും തോറ്റു.

ad 5

രാമക്ഷേത്രം നിര്‍മ്മിക്കപ്പെട്ട അയോദ്ധ്യയില്‍ പോലും ബിജെപിക്ക് തോല്‍വി ഏറ്റുവാങ്ങി. അയോദ്ധ്യ വരുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ ലല്ലുസിംഗിനെ സമാജ്വാദി പാര്‍ട്ടിയുടെ ആവാദേശ് പ്രസാദ് തോല്‍പ്പിച്ചു. ബിജെപിക്ക് ശക്തമായ മേല്‍ക്കോയ്മയുള്ള ഉത്തര്‍പ്രദേശിലും ബിജെപിക്ക് അനേകം സീറ്റുകള്‍ നഷ്ടമായി. ഇതിന് പിന്നിലും ആര്‍എസ്‌എസ് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

ബിജെപിയുടെ നേതാവ് ആരെന്ന് ഇനിയും ആര്‍എസ്‌എസ് തന്നെ നിശ്ചിയിക്കും. എല്‍.കെ അദ്വാനിയെ മാറ്റി നരേന്ദ്ര മോദിയുടെ ബിജെപിയുടെ ദേശീയ നേതാവാക്കിയത് ആര്‍എസ്‌എസ് ആയിരുന്നു. അന്ന് അദ്വാനിയെ പ്രധാനമന്ത്രിയാക്കണമെന്ന് സുഷമാ സ്വരാജ് പോലും ആഗ്രഹിച്ചിരുന്നു.

അങ്ങനെ ആര്‍എസ്‌എസ് പിന്തുണയില്‍ വളര്‍ന്ന നിലവിലെ ബിജെപി നേതൃത്വം ഇനി ആര്‍എസ്‌എസ് പിന്തുണ വേണ്ടെന്ന് പറഞ്ഞത് സംഘപരിവാറിന്റെ നാഗ്പൂര്‍ നേതൃത്വത്തെ ഞെട്ടിച്ചു. അങ്ങനെ വീണ്ടും എല്ലാവര്‍ക്കും വഴങ്ങേണ്ട പാര്‍ട്ടിയായി ബിജെപി മാറുന്നു. ഇനി ഏകപക്ഷീയമായ തീരുമാനങ്ങള്‍ മോദിക്കും സംഘത്തിനും എടുക്കാനാകില്ല. ചെറിയ തിരിച്ചടി നല്‍കി ആര്‍എസ്‌എസ് നേതൃത്വം ഉറപ്പിക്കുന്നത് അതാണ്.

നദ്ദ പറഞ്ഞത്:

‘തുടക്കത്തില്‍, ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു.അന്ന് ആര്‍.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു.ബിജെപി ഇന്ന് സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരാണ്.അതാണ് വ്യത്യാസം’. നദ്ദ പറഞ്ഞത് ഇങ്ങനെയാണ്. ബിജെപിക്ക് ഇപ്പോള്‍ ആര്‍എസ്‌എസ് പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിന്, പാര്‍ട്ടി വളര്‍ന്നു, എല്ലാവര്‍ക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആര്‍എസ്‌എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്… ആര്‍എസ്‌എസ് പ്രത്യയശാസ്ത്ര മുന്നണിയാണ്. ഞങ്ങള്‍ ഞങ്ങളുടെ കാര്യങ്ങള്‍ സ്വന്തം രീതിയില്‍ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button