AccidentCrimeFlashGalleryIndiaNews

മദ്യപിച്ചു വാഹനമോടിച്ച് പരിക്കേൽപ്പിച്ചു എന്ന് ആരോപണം; ബോളിവുഡ് താരം രവീണ ടണ്ഠനെയും ഡ്രൈവറെയും കൈകാര്യം ചെയ്ത് നാട്ടുകാർ; വാഹനം ശരീരത്തിൽ തട്ടിയിട്ടില്ല എന്ന നിലയിരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.

മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച്‌ മൂന്നുപേർക്ക് പരിക്ക് എന്നാരോപണം.. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടർന്ന് നാട്ടുകാർ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള കാർട്ടർ റോഡിലാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. അപകടം നടക്കുമ്ബോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. അപകട ശേഷം കാറില്‍ നിന്നിറങ്ങുമ്ബോള്‍ രവീണ മദ്യപിച്ച നിലയിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ രവീണ അപമാനിച്ചെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ad 1

തന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്ന് പരിക്കേറ്റ സ്ത്രീ പറയുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിങ്ങള്‍ ഈ രാത്രി ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഇവർ രവീണയോട് പറയുന്നുണ്ട്. രവീണയുടെ ഡ്രൈവർ തന്റെ ബന്ധുവിനേയും അമ്മയേയും ആക്രമിച്ചെന്നും അമ്മയ്ക്ക് തലയ്ക്ക് മുറിവേറ്റെന്നും പരിക്കേറ്റ മൊഹ്സിൻ ഷെയ്ഖ് എന്നയാള്‍ പ്രതികരിച്ചു.സമീപത്തെ ഖർ പൊലീസ് സ്റ്റേഷനില്‍ സഹായം അഭ്യർത്ഥിച്ചപ്പോള്‍ നാലു മണിക്കൂർ കാത്തുനിർത്തിച്ചെന്നും പരാതി ഫയല്‍ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നാൽ വിവാദം ശക്തമാകുന്നതിനിടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. നടിയുടെ വീടിന് വെളിയില്‍ നിന്നുള്ളതാണ് വിഡിയോ. പർദയിട്ട സ്ത്രീകളുടെ സമീപത്തിലൂടെ വാഹനം കടന്നു പോകുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ വണ്ടി ഇടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. വാഹനം റിവേഴ്സ് എടുക്കുമ്ബോള്‍ സമീപത്തിലൂടെ യുവതികള്‍ പോകുന്നുണ്ട്. കൂട്ടത്തില്‍ ഒരു സ്ത്രീ ഡ്രൈവറെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇത് കാര്യമാക്കാതെ വണ്ടി തിരിച്ച്‌ നടിയുടെ വീടിനുള്ളിലേക്ക് കയറ്റുകയായിരുന്നു. ഈ തർക്കമാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്.

ad 3
ad 4

നടിക്കു നേരെയാണ് അക്രമമുണ്ടായത് എന്ന ആരോപണവുമായി നടിയുടെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. വീടിന് അകത്തേക്ക് അതിക്രമിച്ചു കയറാനാണ് അവർ ശ്രമിച്ചതെന്നും ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ അവരെ വണ്ടി തൊടുക പോലും ചെയ്തില്ല എന്ന് വ്യക്തമാണ്. വീടിനുള്ളിലേക്ക് കയറിയതിനു ശേഷം ഡ്രൈവറോട് സംസാരിക്കണമെന്ന് ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. ഇവരെ തടയുന്നതിനിടെ ഡ്രൈവർക്കും വാച്ച്‌മാനും ആക്രമിക്കപ്പെട്ടു. ഇത് കണ്ടാണ് രവീണ പ്രശ്നത്തില്‍ ഇടപെട്ടത്. അതിനിടെ താരത്തിന് നേരെ ആക്രമണമുണ്ടായി.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button