ElectionFlashKeralaNewsPolitics

യുഡിഎഫ് 16 മുതൽ 18 വരെ; ഇടതിന് 2 മുതൽ 4 വരെ മാത്രം; എൻഡിഎയ്ക്ക് സീറ്റില്ല: യുഡിഎഫിന് വൻ മുന്നേറ്റം പ്രവചിച്ചു മനോരമ വി എം ആർ എക്സിറ്റ് പോൾ – വിശദമായ കണക്കുകൾ വാർത്തയോടൊപ്പം.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കിടെ ആ സാധ്യത പൂർണമായും തള്ളി മനോരമ ന്യൂസ് – വി എംആർ എക്‌സിറ്റ് പോള്‍. യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നാണ് മനോരമ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നുമാണ് മനോരമയുടെ പ്രവചനം.യുഡിഎഫിനു 16 മുതല്‍ 18 വരെ സീറ്റ് ലഭിക്കമെന്നാണ് പ്രവചനം. അതേസമയം എല്‍ഡിഎഫ് 2 മുതല്‍ 4 വരെ സീറ്റ് നേടാം.

ad 1

തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നാണ് മനോരമ പറയുന്നത്. ബിജെപി പ്രവർത്തകർ ഏറ്റവും പ്രതീക്ഷ വെക്കുന്ന തൃശ്ശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പ്രവചനം. ഇവിടെ മികച്ച മാർജിനില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിക്കുമെന്നാണ് പോള്‍ പറയുന്നത്. സുനില്‍കുമാർ രണ്ടാമതെത്തും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

ad 3

തിരുവനന്തപുരത്ത് തരൂർ കടുത്ത പോരാട്ടത്തിന് ഇടയിലും വിജയിച്ചു കയറുമെന്നാണ് മനോരമ പറയുന്നത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് രണ്ടാം സ്ഥാനത്തെത്തു. പന്ന്യൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാർത്ഥി അനില്‍ ആന്റണി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് മനോരമ എക്‌സ്റ്റ്‌പോളിലെ കണ്ടെത്തല്‍. ആന്റോ ആന്റണി വിജയിച്ചു കയറുമ്ബോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം.

ad 5

കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയ കോട്ടയം:

കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടം നടന്ന കോട്ടയത്ത് യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മികച്ച വിജയം കൈവരിക്കുമെന്നും മനോരമ ന്യൂസ് എക്സിറ്റ്പോൾ വ്യക്തമാക്കുന്നു. 41.33 ശതമാനം വോട്ട് നേടി ഫ്രാൻസിസ് ജോർജ് ഒന്നാമതെത്തുമ്പോൾ ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയും ആയ തോമസ് ചാഴികാടന് വെറും 33.43 ശതമാനം വോട്ടുകളെ നേടാൻ കഴിയുന്നുള്ളൂ. 20.02 ശതമാനം വോട്ട് നേടി ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ എൻഡിഎയുടെ വോട്ട് ഉയർത്തും എന്നും മനോരമ സർവ്വേയിൽ വ്യക്തമാകുന്നു.

കാസർഗോഡ്, കോഴിക്കോട് മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷവും വോട്ട് ശതമാനവും ഉയരും

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ നിലനിര്‍ത്തുമെന്നാണ് സര്‍വേ. യുഡിഎഫിന് 47.72 ശതമാനവും എന്‍ഡിഎഫിന് 34.17 ശതമാനം വോടും ലഭിക്കുമെന്ന് പ്രവചനം. എല്‍ഡിഎഫ് യുഡിഎഫ് വോട് വ്യത്യാസം 13.55 ശതമാനമാണ്. എന്‍ഡിഎയ്ക്ക് 17.12 ശതമാനം വോട് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 4.55 ശതമാനം വോട് ഉയര്‍ത്തുമെന്നും സര്‍വെ പറയുന്നു.

കോഴിക്കോട് സിറ്റിങ് എംപി എം കെ.രാഘവന്‍ നിലനിര്‍ത്തുമെന്നും 46.16 ശതമാനം വോടുവിഹിതം നേടുമെന്നും സര്‍വേ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിനേക്കാള്‍ 11.77 ശതമാനം വോട് കൂടുമെന്നാണ് പ്രവചനം. എളമരം കരീമിന് 34.39 ശതമാനം വോടു ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. എംടി രമേശാണ് ബിജെപി സ്ഥാനാര്‍ഥി.2019ല്‍ എംകെ രാഘവന് 45.82 ശതമാനം വോട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറിന് 37.91 ശതമാനം വോടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ 14.97 ശതമാനം വോടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 17.75 ശതമാനമായി ഉയര്‍ത്തുമെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 3.51 ശതമാനം വോട് എല്‍ഡിഎഫിന് കുറയുമെന്നും സര്‍വേ പറയുന്നു.

വാശി ഏറിയ വടകരയും, പാലക്കാടും, ആലത്തൂരും കണ്ണൂരും:

അതേസമയം ശക്തമായ പേരാട്ടം നടന്ന വടകരയില്‍ കെ കെ ശൈലജ വിജയിക്കുമെന്നാണ് പോള്‍. പാലക്കാടും നേരിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിക്കുമെന്നും പ്രവചനം. മനോരമ എക്‌സിറ്റ് പോളില്‍ ടൈയില്‍ നില്‍ക്കുന്ന രണ്ട് മണ്ഡലങ്ങളുമുണ്ട്. കണ്ണൂരിലും ആലത്തൂരിലുമാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. കണ്ണൂരില്‍ ഇരു മുന്നണികള്‍ക്കും 42 ശതമാനം വീതം വോട്ടു ലഭിക്കും. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ടു തന്നെ ലഭിക്കുമെന്ന് പറയുമ്ബോള്‍ യുഡിഎഫിന് 8.22 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എൻഡിഎയ്ക്ക് 5.91 ശതമാനം വോട്ടു കൂടുമെന്നും സർവേ വിലയിരുത്തുന്നു. ബിജെപി സ്ഥാനാർത്ഥി സി.രഘുനാഥിന് 12.4 ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്‌സ്റ്റ് പോള്‍ ഫലം.

വാശിയേറിയ പോരാട്ടം നടന്ന ആലത്തൂരിലും ഇത്തവണ എല്‍ഡിഎഫ്-യുഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായി രമ്യാ ഹരിദാസിനും 41 ശതമാനം വീതം വോട്ടു ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. എൻഡിഎ സ്ഥാനാർത്ഥി ടി.എൻ.സരസു 17.49 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.

കുലുക്കമില്ലാതെ എറണാകുളത്തെയും ആലപ്പുഴയിലെയും മാവേലിക്കരയിലെയും ചാലക്കുടിയിലെയും യുഡിഎഫ് കോട്ടകൾ:

എറണാകുളത്ത് ഹൈബി ഈഡനും, ആലപ്പുഴയിൽ കെസി വേണുഗോപാലും വിജയം നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. എറണാകുളത്ത് വിജയം അർപ്പിക്കുമെങ്കിലും താരതമ്യേന ദുർബലയായ സ്ഥാനാർത്ഥിയോട് മത്സരിക്കുമ്പോൾ ഹൈബി ഈഡന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് സർവ്വേ പ്രവചിക്കുന്നത്. 6.52% ലീഡ് മാത്രമേ ഹൈബിക്ക് ലഭിക്കൂ എന്നാണ് പ്രവചനം. എന്നാൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ 11.1 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് പ്രവചനം. ശോഭാസുരേന്ദ്രന്റെ സാന്നിധ്യം ബിജെപിയുടെ വോട്ട് ഷെയറിൽ വർദ്ധനം ഉണ്ടാക്കുമെന്നും ഇവിടെ പ്രവചിക്കപ്പെടുന്നു.

ചാലക്കുടി മണ്ഡലത്തിൽ ട്വൻറി ട്വൻറി ഉയർത്തിയ ശക്തമായ വെല്ലുവിളികളെ നേടി ബെന്നി ബഹനാൻ യുഡിഎഫിന് വേണ്ടി വിജയം നേടും എന്നാണ് പ്രവചനം. ഇടതു സ്ഥാനാർഥി മുൻ വിദ്യാഭ്യാസ മന്ത്രി സിഎൻ രവീന്ദ്രനാഥിനേക്കാൾ അഞ്ച് ശതമാനത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാകും ബെന്നി ബഹനാൻ നേടുക എന്നാണ് സർവ്വേയുടെ കണ്ടെത്തൽ മാവേലിക്കരയിലും കടുത്ത മത്സരത്തിനൊടുവിൽ കൊടുക്കുന്നതിൽ സുരേഷ് വിജയിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. കടുത്ത മത്സരത്തിൽ സിപിഐയുടെ യുവ സ്ഥാനാർത്ഥി അരുൺകുമാറിനേക്കാൾ ഒന്നരശതമാനം വോട്ട് നേടി കൊടിക്കുന്നിൽ സുരേഷ് വിജയിക്കും എന്നാണ് മാവേലിക്കരയുടെ പ്രവചനം.

വോട്ട് കുറയുമെങ്കിലും ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ

ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെയിലുള്ളത്. അടൂര്‍ പ്രകാശിന് കഴിഞ്ഞ തവണ ലഭിച്ച അത്ര വോട്ട് കിട്ടില്ല. വി മുരളീധരനിലൂടെ ബിജെപി വോട്ട് വര്‍ധിപ്പിക്കും. എങ്കിലും ഇടതുസ്ഥാനാര്‍ഥി വിഎസ് ജോയിക്കും പിന്നിലാകും മുരളീധരന്‍. 2019നേക്കാള്‍ 3.12 ശതമാനം വോട്ട് എല്‍ഡിഎഫിന് കുറയും. ബിജെപിക്ക് 4.08 ശതമാനം വോട്ട് വര്‍ധിക്കും. യുഡിഎഫിന് 6.54 ശതമാനത്തിന്റെ ലീഡാണ് ഉണ്ടാകുക എന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് വിജയത്തുടര്‍ച ഉണ്ടാകുമെന്നും സര്‍വെ പറയുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 13.65 ശതമാനം വോടുവിഹിതം കുറയുമെന്ന് പ്രവചനം. അതേസമയം എന്‍ഡിഎയ്ക്ക് 3.44 ശതമാനം വോടുവിഹിതം കൂടും. രാഹുല്‍ ഗാന്ധിക്ക് 50.99 ശതമാനം വോടാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 35.48 ശതമാനം പേര്‍ ആനി രാജയ്ക്ക് വോട് ചെയ്തു. 10.65 ശതമാനമാണ് കെ.സുരേന്ദ്രന്റെ വോടു വിഹിതം. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട് വ്യത്യാസം 39.53ല്‍ നിന്ന് 15.51 ആയാണ് കുറഞ്ഞത്.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് വൻവിജയം; വോട്ട് ഷെയറിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റം:

ഇടുക്കിയില്‍ 43.69 ശതമാനം പേരാണ് എക്‌സിറ്റ് പോളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ അനുകൂലിച്ച്‌ വോടു ചെയ്തത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനെ പിന്തുണച്ചത് 30.31 ശതമാനം പേര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനെ അനുകൂലിച്ച്‌ 21.2 ശതമാനം പേരും വോടു ചെയ്തു.2019ലെ തിരഞ്ഞെടുപ്പു ഫലവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇടുക്കിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വോടു കുറയുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. യുഡിഎഫിന് 10.51 ശതമാനവും എല്‍ഡിഎഫിന് 5.29 ശതമാവവും വോടു കുറയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎയ്ക്ക് പക്ഷേ 12.65% വോടായിരിക്കും ഇത്തവണ അധികമായി ലഭിക്കുകയെന്നും പ്രവചനം പറയുന്നു.

കൊല്ലത്തിന്റെ പ്രേമലു പ്രേമചന്ദ്രൻ തന്നെ:

കൊല്ലം മണ്ഡലത്തില്‍ 45.33 ശതമാനം വോടോടെ എന്‍കെ പ്രേമചന്ദ്രനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. 10.91 ശതമാനം വോടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് പ്രവചിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷായിരിക്കുമെന്നാണ് പ്രവചനം. എക് സിറ്റ് പോളില്‍ മുകേഷിനെ അനുകൂലിച്ച്‌ 34.42% പേര്‍ വോടു ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനെ പിന്തുണച്ച്‌ വോടു ചെയ്തത് 18.03% പേര്‍ മാത്രം.2019 നേക്കാള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോടു കുറയുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 1.78 ശതമാനവും യുഡിഎഫിന് 6.32 ശതമാനവും വോടു കുറയും. എന്‍ഡിഎക്കു ലഭിക്കുന്ന വോടില്‍ 7.37 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

പൊന്നാനിയും മലപ്പുറവും നേടി നൂറുമേനി കൊയ്യ്ത് മുസ്ലിം ലീഗ്

മലപ്പുറത്ത് യുഡിഎഫിന് വോട് കുറയുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. 4.4 ശതമാനം വോടിന്റെ ഇടിവ് ലീഗിനുണ്ടാകുമെന്നും സര്‍വെ. എന്നാല്‍ ഇടതുമുന്നണിയേക്കാള്‍ 12.87 ശതമാനം വോട് കൂടുതല്‍ ലഭിക്കാം. പൊന്നാനിയിലും വോട്ട് ഷെയർ കുറയുമെങ്കിലും എൽഡിഎഫിനെക്കാൾ 10% വോട്ട് അധികം നേടും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും, പൊന്നാനിയിൽ അബ്ദുൽ സമദ് സമദാനിയും വിജയിച്ചു കയറും എന്നാണ് പ്രവചനം.

കേരളത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫിന്റെ വോട്ടുവിഹിതം കുറയുമെന്നാണ് മനോരമയുടെ പ്രവചനം. യുഡിഎഫ് 42.46%, എല്‍ഡിഎഫ് 35.09 %, എൻഡിഎ 18.64% എന്നിങ്ങനെ വോട്ടു നേടും. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ യുഡിഎഫിന് 4.76 ശതമാനവും എല്‍ഡിഎഫിന് 0.64 ശതമാനവും വോട്ടു കുറയുമ്ബോള്‍ എൻഡിഎ 3.7 ശതമാനം വോട്ടു കൂടുതല്‍ നേടുമെന്നും മനോരമ പ്രവചിക്കുന്നു.ഇന്നലെ പുറത്തുവന്ന എക്സ്റ്റ് പോളുകളില്‍ കേരളത്തില്‍ ബിജെപി മൂന്ന് സീറ്റില്‍ വരെ വിജയിക്കുമെന്ന് പ്രചനം ഉണ്ടായിരുന്നു. എന്നാല്‍, ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും വരികയും ചെയ്തു.

ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15ശതമാനത്തില്‍ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്ബരപ്പിക്കുന്നതാണ്. മൊത്തം നമ്ബറില്‍ നേട്ടം പറയുന്നു എങ്കിലും ബിജെപി മുന്നേറ്റം പാടെ തള്ളുകയാണ് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button