FlashKeralaNewsPolitics

ഇടതിന്റെ കനൽ തരി കെടും; തൂത്തുവാരില്ലെങ്കിലും യുഡിഎഫിന് വൻ വിജയം; തൃശ്ശൂർ സുരേഷ് ഗോപി എടുക്കും: ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്പോൾ സർവ്വേഫലങ്ങളും വിലയിരുത്തലുകളും വായിക്കാം.

കേരളത്തില്‍ യുഡിഎഫിന് വലിയ നേട്ടം പ്രവചിച്ച്‌ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എല്ലാ ഫലങ്ങളും യുഡിഎഫിന് അനുകൂലമായാണ് പ്രവചിക്കുന്നത്. 19 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. ഒന്ന് മുതല്‍ 3 സീറ്റ് വരെയാണ് ചില ഏജന്‍സികള്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

ad 1

കേരളത്തില്‍ 15 മുതല്‍ 19 സീറ്റുകള്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് വിവിധ സര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും സീറ്റൊന്നും നേടില്ലെന്നും പറയുന്ന സര്‍വെകളുണ്ട്. കേരളത്തില്‍ ബിജെപി കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുമെന്ന തരത്തിലാണ് ഭൂരിപക്ഷം സര്‍വെ ഫലങ്ങളും വിലയിരുത്തുന്നത്. മുന്‍ കാലങ്ങളിലെ സര്‍വെകളില്‍ ബിജെപി സീറ്റുകളുടെ പ്രവചനം പൂജ്യം മുതല്‍ രണ്ട് വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ നിന്ന് വരുന്ന എല്ലാ സര്‍വെകളും ബിജെപിയ്ക്ക് പൂജ്യമെന്നത് തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍

ad 3

യു.ഡി.എഫ്- 17-18 എല്‍.ഡി.എഫ്- 0-1 എന്‍.ഡി.എ- 2-3

ad 5

എ.ബി.പി- സീ വോട്ടര്‍ എക്സിറ്റ് പോള്‍

യു.ഡി.എഫ്- 17-19 എന്‍.ഡി.എ- 1-3 എല്‍.ഡി.എഫ്- 0.

ഇന്ത്യ ടി.വിഎക്സിറ്റ് പോള്‍

യു.ഡി.എഫ്- 13-15 എല്‍.ഡി.എഫ്- 3-5 എന്‍.ഡി.എ- 1-3

ന്യൂസ് 18 എക്സിറ്റ് പോള്‍

യു.ഡി.എഫ്- 15-18 എല്‍.ഡി.എഫ്- 2-5 എന്‍.ഡി.എ- 1-3

തൃശൂര്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി ജയം നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യാ ടുഡേ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി തന്നെയെന്ന് പ്രവചിക്കുകയാണ് മിക്ക എക്‌സിറ്റ് പോളുകളും. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ താമര വിരിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ സാധൂകരിക്കുന്ന വിധത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിരിക്കുന്നത്. ബിജെപി മുന്നേറ്റത്തോടൊപ്പം എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും എല്ലാ സര്‍വെകളും പ്രവചിക്കുന്നു. 2019ല്‍ ചില സവിശേഷ സാഹചര്യം നിലനിന്നിരുന്നെന്നും ഇത്തവണ അങ്ങനെയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഒരു തരി കനലായി നിന്ന ഒറ്റ സീറ്റുപോലും എല്‍ഡിഎഫ് കൈവിട്ടുകളയുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ല തെരഞ്ഞെടുപ്പെന്ന് പാര്‍ട്ടികള്‍ അവകാശപ്പെട്ടെങ്കിലും കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന സാധ്യതയും ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ഇടയ്ക്കിടയ്ക്കുള്ള സന്ദര്‍ശനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രയോജനം ചെയ്‌തെന്ന ബിജെപി വിലയിരുത്തല്‍ തെളിയിക്കുന്നുണ്ട് കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പോളിംഗ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന് തിരിച്ചടിയായി മാറാനുള്ള സാധ്യതയും ഈ ഫലങ്ങളില്‍ നിന്ന് തെളിയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button