ആലുവ അമ്ബാട്ടുകാവില് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണാണ് യുവാവ് മരിച്ചത്. കേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഈ വാഹനം യു ടേണ്‍ എടുക്കുന്നതിനിടയില്‍ ഈ രണ്ട് ഓട്ടോകള്ക്കുമിടയില് കുറച്ച് സ്ഥലമുണ്ടായിരുന്നു. ഇതിലൂടെ ബൈക്ക് എടുക്കുന്നതിനിടെയാണ് കയറില്കുരുങ്ങി അപകടം സംഭവിച്ചത്
ad 1
.വളരെ തിരക്കേറിയ റോഡിലൂടെയാണ് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുവന്നിരുന്നത്. കെട്ടിവലിച്ചുകൊണ്ടുവരുന്നതിന്റെ സൂചനകളൊന്നും ഓട്ടോ നല്‍കിയിരുന്നില്ല. കൂടാതെ ഇരു ഓട്ടോകള്ക്കിടയിലും കയർ കെട്ടിയിട്ടുള്ള വിവരവും വ്യക്തമാകില്ല. ഇതിനിടയില്‍ കുരുങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക