CinemaEntertainmentGallery

“ഫഹദിന് യഥാര്‍ത്ഥ ജീവിതത്തിലും അല്‍പം കിറുക്കുണ്ട് അല്ലാതെ ക്യാമറയ്‌ക്ക് മുന്നില്‍ ഇങ്ങനെ അഭിനയിക്കാൻ കഴിയില്ല”: പ്രശസ്ത നടി ശ്രീയ റെഡ്ഡിയുടെ വാക്കുകൾ – വീഡിയോ കാണാം.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശ്രീയ റെഡ്‌ഡി. പ്രഭാസും, പൃ‌ഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ഹിറ്റ് ചിത്രം സലാറില്‍ രാധാരാമ മന്നാർ എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയത് ശ്രീയയാണ്. മലയാളത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്‌ത് 2003ല്‍ പുറത്തിറങ്ങിയ ‘ബ്ളാക്ക്’ ആണ് ശ്രീയയുടെ ആദ്യ ചിത്രം. ഭരത്‌ചന്ദ്രൻ ഐ.പി.എസ്, ഒരാള്‍ എന്നീ ചിത്രങ്ങളിലും ശ്രീയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ad 1

2008ല്‍ പ്രിയദർശൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ കാഞ്ചീവരം എന്ന ചിത്രത്തിലെ അഭിനയവും ശ്രീയയെ ശ്രദ്ധേയയാക്കി. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്‌ത ‘ആവേശം’ ഇപ്പോള്‍ 150 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. ചിത്രം കണ്ടതിനെക്കുറിച്ചും ഫഹദിനെക്കുറിച്ചും തന്റെ അഭിപ്രായം ഇപ്പോള്‍ തുറന്നുപറയുകയാണ് ശ്രീയ റെഡ്‌ഡി.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീയ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഫഹദിനെ താൻ നേരില്‍ കണ്ടിട്ടില്ലെന്നും. എന്നാല്‍ അയാളുടെ സിനിമകള്‍ കണ്ടെന്നും അവയിലെ ഫഹദിന്റെ പെർഫോമൻസ് കാണുമ്ബോള്‍ ജീവിതത്തില്‍ അല്‍പം എക്‌സെൻട്രിക് ആണെന്ന് തോന്നുമെന്ന് ശ്രീയ റെഡ്‌ഡി പറയുന്നു. അത്തരത്തിലല്ലാത്തവർക്ക് അഭിനേതാവാകാൻ കഴിയില്ലെന്നും ആവേശത്തിലെ ഫഹദിന്റെ കഥാപാത്രത്തിനും അങ്ങനെയുണ്ടെന്ന് ശ്രീയ അഭിപ്രായപ്പെട്ടു. ക്യാമറയ്‌ക്ക് മുന്നില്‍വന്ന് അത്തരത്തില്‍ അഭിനയിക്കാൻ ഒരല്‍പം കിറുക്ക് ഉണ്ടാകണമെന്നും നടി പറഞ്ഞു.

ad 3

‘എനിക്ക് ഫഹദിനെ അറിയില്ല. ഫഹദിന്റെ പുതിയചിത്രം ‘ആവേശം’ കണ്ടു. അയാളുടെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ആ സിനിമകള്‍ കാണുമ്ബോഴെല്ലാം അല്‍പം കിറുക്കൻ സ്വഭാവമുണ്ടെന്ന് തോന്നാറുണ്ട്. ഫഹദിന് മാത്രമല്ല ഇത്തരത്തില്‍ അഭിനയിക്കുന്ന മിക്ക നടന്മാർക്കും ഈ സ്വഭാവമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അല്ലെന്ന് അവർ പറയുന്നെങ്കില്‍ അത് നുണയാണ്.’ ശ്രീയ അഭിപ്രായപ്പെട്ടു. സലാറിലെ തന്റെ കഥാപാത്രം ചെയ്യാൻ മാതൃകയാക്കിയത് ജോക്കറായുള്ള ഹിത്ത് ലെഡ്‌ജറുടെ പ്രകടനം ആണെന്നും നടി പറയുന്നു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button