CourtCrimeFlashKeralaNews

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ചു; ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ: പിടിയിലായത് കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ എ സാബു – വിശദാംശങ്ങൾ വായിക്കാം

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തി ഡ്രൈവറെ ചീത്ത വിളിച്ചത്.

ad 1

ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടു ദിവസം മുമ്ബാണ് സംഭവം. ജഡ്ജിയെ ജോലി കഴിഞ്ഞ് വീട്ടില്‍ കൊണ്ടു ചെന്നാക്കി തിരികെ വരികയായിരുന്നു ഡ്രൈവർ. പുന്നമടയില്‍ വെച്ച്‌ ഗട്ടർ ഒഴിവാക്കാനായി കാർ വലതുവശത്തേക്കെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഈ സമയത്ത് എതിർദിശയിലൂടെ സ്കൂട്ടറില്‍ വരികയായിരുന്നു സാബു. കാർ നേരെ വരുന്നത് കണ്ട സാബു സ്കൂട്ടർ കാറിന് കുറുകെ നിർത്തി. ഗട്ടർ ഒഴിവാക്കി വന്ന കാർ സ്കൂട്ടറില്‍ ഇടിക്കാൻ വന്നുവെന്ന് ആരോപിച്ചാണ് വണ്ടി തടഞ്ഞത്. തുടർന്ന് ഡ്രൈവറെ ചീത്ത വിളിക്കുകയായിരുന്നു. ഈ സമയത്ത് ജഡ്ജി കാറില്‍ ഉണ്ടായിരുന്നില്ല. അതേസമയം, സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന കേസായിട്ടും സാബുവിനെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button