CinemaFlashGalleryIndiaNewsPolitics

സൂപ്പർതാരം വിജയ് തോളത്തു വച്ച കൈ പെൺകുട്ടി എടുത്തു മാറ്റി: വീഡിയോയുടെ യാഥാർത്ഥ്യം മറ്റൊന്ന്; വിവാദ വീഡിയോയും, യഥാർത്ഥ വീഡിയോയും വാർത്തയോടൊപ്പം

വളരെ വലിയ ആരാധകവലയമുള്ള നടനാണ് വിജയ്. അടുത്തിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത രാ‌ഷ്ട്രീയ പ്രവേശനം. വാർത്തകളില്‍ നിറഞ്ഞുനിന്ന വിജയ്‌ക്കെതിരെ അടുത്തിടെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ജൂണ്‍ 28ന് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പരിപാടിയായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങിലെ വീഡിയോയാണ് ഇത്. പത്ത്, പ്ലസ് ടൂ ക്ലാസുകളില്‍ ഉന്നത വിജയം നേടിയവർക്കായിരുന്നു അവാർഡ് നല്‍കി ആദരിച്ചത്.

ad 1

ഇതിനിടെ ഒരു പെണ്‍കുട്ടിയ്ക്ക് ആദരവ് നല്‍കിയ ശേഷം അവളുടെ തോളില്‍ കെെവച്ച്‌ ഫോട്ടോയെടുക്കുന്നു. ഉടനെ പെണ്‍കുട്ടി കെെ തോളില്‍ നിന്ന് മാറ്റാൻ പറയുന്നത് പ്രചരിച്ച വീഡിയോയില്‍ ഉണ്ട്. വിജയ് ഉടൻ കെെ മാറ്റുന്നത് വരെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഈ വീഡിയോയാണ് ആളുകള്‍ തെറ്റായി വിമർശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നാല്‍ ഇതിന്റെ മുഴുവൻ വീഡിയോയും പിന്നാലെ ആരാധകർ പങ്കുവച്ചിരുന്നു. വിജയിയുടെ കെെയില്‍ കോർത്ത് പിടിച്ച് താരത്തോട് ചേർന്ന് നിന്ന് ഫോട്ടോയെടുക്കുന്നതിനാണ് പെണ്‍കുട്ടി തോളില്‍ നിന്ന് കെെയെടുക്കാൻ പറയുന്നത്. ഇത്തരത്തില്‍ വീഡിയോയോ നെഗറ്റീവ് ആയി വ്യാഖ്യാനിക്കരുതെന്നും ആരാധകർ പറയുന്നുണ്ട്. തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയും യഥാർത്ഥ വീഡിയോയും ചുവടെ കാണാം 👇

ad 3
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button