FlashIndiaNationalNews

കാഷായ വസ്ത്രത്തിൽ രാത്രി മുഴുവൻ ചെലവഴിച്ചത് ധ്യാന മണ്ഡപത്തിൽ; ധ്യാനം ഇരിക്കുന്നത് ചൂടുവെള്ളം മാത്രം കുടിച്ച്; 45 മണിക്കൂർ നേരം ധ്യാനം: നരേന്ദ്രമോദിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാന വിശേഷങ്ങൾ പുതിയ ചിത്രങ്ങളും വാർത്തയോടൊപ്പം.

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ പുറത്ത്. കാവി നിറത്തിലുളള വസ്ത്രമണിഞ്ഞ നരേന്ദ്രമോദി സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുൻപിലിരുന്ന ധ്യാനിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കൊടുവിലാണ് 45 മണിക്കൂർ ധ്യാനിക്കാനായി അദ്ദേഹം കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ എത്തിയത്.

ad 1

കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതി അമ്മൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇന്നലെ ഏഴരയോടെയാണ് ധ്യാനം ആരംഭിച്ചത്. ചൂടുവെള്ളം മാത്രമാണ് രാത്രിയില്‍ കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. ജൂണ്‍ ഒന്ന് ഉച്ചവരെയാണ് ധ്യാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഇന്നലെ 5.10നു കന്യാകുമാരിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി ഗെസ്റ്റ് ഹൗസില്‍ വസ്ത്രം മാറി മുണ്ടും മേല്‍മുണ്ടുമണിഞ്ഞാണു പുറത്തേക്കു വന്നത്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നല്‍കി സ്വീകരിച്ചു. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

ad 3

ഇന്നലെ 6 മണിക്ക് വിവേകാനന്ദ എന്ന ബോട്ടില്‍‌ പ്രധാനമന്ത്രി വിവേകാനന്ദ സ്മാരകത്തിലേക്കു തിരിച്ചത്. ബോട്ടില്‍ നിന്നിറങ്ങി സ്മാരകത്തിന്റെ പടവുകള്‍ കയറി ധ്യാനമണ്ഡപത്തെ വലംവച്ച ശേഷം അല്‍പനേരം പ്രാർഥനയില്‍ മുഴുകിയ പ്രധാനമന്ത്രി 7ന് താല്‍ക്കാലിക പാലത്തിലൂടെ നടന്ന് സമീപത്തെ തിരുവള്ളുവർ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് വിവേകാനന്ദ സ്മാരകത്തിലേക്കു തിരികെയെത്തി ധ്യാനം തുടങ്ങി.

ad 5

വിവേകാനന്ദ പാറയില്‍ ധ്യാന മണ്ഡപം, ശ്രീ പാദ മണ്ഡപം, സഭാ മണ്ഡപം എന്നിങ്ങനെയാണുള്ളത്. ഇതില്‍ ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 1892ല്‍ സ്വാമി വിവേകാനന്ദൻ ഇവിടെ മൂന്ന് ദിവസം ധ്യാനമിരുന്നിരുന്നു. അദ്ദേഹം ധ്യാനമിരുന്ന സ്ഥലത്തെ ശ്രീപാദ മണ്ഡപം എന്ന് അറിയപ്പെട്ടു. ഐതീഹ്യമനുസരിച്ച്‌ പാർവ്വതി ദേവി ശിവ ഭഗവാനുവേണ്ടി ധ്യാനമിരുന്നിട്ടുണ്ട്.

വിവേകാനന്ദ പാറയില്‍ ധ്യാന മണ്ഡപം, ശ്രീ പാദ മണ്ഡപം, സഭാ മണ്ഡപം എന്നിങ്ങനെയാണുള്ളത്. ഇതില്‍ ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. മണ്ഡപത്തില്‍ പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രധാനമന്ത്രി ആത്മീയയാത്ര നടത്തിയിരുന്നു. 2019-ലെ പ്രചാരണങ്ങള്‍ക്ക് ശേഷം കേദാർനാഥിലും 2014-ല്‍ പ്രതാപ്ഗഡിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button