ഐവറി ഡ്രസ്സിൽ കാൻ വേദി കീഴടക്കി ബോളിവുഡ് സുന്ദരി കിയാരാ അദ്വാനി: ദൃശ്യങ്ങളും ചിത്രങ്ങളും വൈറൽ; ഇവിടെ കാണാം.
താര സമ്ബന്നമായ കാൻ വേദിയിലേയ്ക്ക് ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്റ്റൈലിഷ് ലുക്കില്‍ കിയാര അദ്വാനി. കാനിലെ റെഡ്കാർപെറ്റില്‍ ആദ്യമായാണ് കിയാര എത്തുന്നത്. ഐവറി ആൻഡ് ക്ലീൻ ലുക്കിലുള്ള താരത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഡീപ്പ് ലെംഗ്തിലുള്ള കഴുത്തും സ്ളിറ്റും ഉള്‍പ്പെടുന്ന ഐവറി കളറിലുള്ള ഔട്ട്ഫിറ്റാണ് കിയാര തൻ്റെ ആദ്യത്തെ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യസ്തമായ രണ്ട് സ്ലീവുകളും നല്കിയിരിക്കുന്നു. കഴുത്തില്‍ നിന്നു പുറകിലേയ്ക്കു നീണ്ടു കിടക്കുന്ന കേപ്പാണ് പ്രബല്‍ ഗുരുങ് ഡിസൈൻ ചെയ്ത ഈ ഔട്ട്ഫിറ്റിൻ്റെ ഏറ്റവും ആകർഷണം.
ഹെവി മേക്കപ്പോ അധികം അക്സസറികളോ ഉപയോഗിച്ചിട്ടില്ല. പവിഴമുത്തുകൊണ്ടുള്ള ലോങ് കമ്മലുകളും, മോതിരവും, ഹെയർ ക്ലിപ്പും, കൂടാതെ കൈകളില്‍ ഒരു ഗോള്‍ഡൻ ഹാൻഡ് കഫുമാണ് താരം അണിഞ്ഞിരിക്കുന്നത്. മോണോക്രോം ലുക്കിനായി വെള്ള കളറിലുളള ഹീലും തിരഞ്ഞെടുത്തിരിക്കുന്നു. മേക്കപ്പിലാകട്ടെ കണ്ണുകളാണ് കൂടുതല്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ലേഖ ഗുപ്തയാണ് കിയാരയുടെ കാൻ മേക്കപ്പ് ചെയ്തിരിക്കുന്നത്. എല്‍സി ഛേത്രി, അഭിമന്യു ദേശായി എന്നിവർ ചേർന്നാണ് ഈ ഐവറി ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.