CyberKeralaNewsPolitics

“അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധമുള്ളത് കൊണ്ട് ചാണക ഗന്ധം അപൂർവമായെ പുറത്ത് വരാറുള്ളൂ…”: ദീപ നിശാന്തിനെതിരെ അശ്ലീല അധിക്ഷേപവുമായി ആബിദ് അടിവാരം; പ്രതിരോധം തീർക്കാതെ ഇടതു സൈബർ പ്രൊഫൈലുകൾ; വിശദാംശങ്ങൾ വായിക്കാം.

ഇടതുപക്ഷ കവിയും കോളജ് അധ്യാപികയുമായ ദീപ നിശാന്തിനെ പരോക്ഷമായി ആക്ഷേപിച്ചും അവരെ കൃതിയേ പ്രതിയക്ഷത്തില്‍ എടുത്ത് സൂചിപ്പിച്ചും വെടി മരുന്നിൻ്റെ ഗന്ധമാണെന്നു ലൈംഗികച്ചുവയുള്ള അധിക്ഷേപവുമായി ആബിദ് അടിവാരം. ആർ എസ് എസ് ഗണഗീതത്തിലെ വരികള്‍ ദീപ നിശാന്ത് ഫെയ്സ് ബുക്ക് പോസ്റ്റ് ആക്കിയതാണ് ആബിദ് അടിവാരത്തെ പ്രകോപിപ്പിച്ചത്.

ad 1

ദീപ നിശാന്തിനെതിരായ ആബിദ് അടിവാരത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഹിന്ദു രാജ്യം സ്വപ്നം കാണുന്ന ആർഎസ്‌എസ് കാരുടെ പ്രാർത്ഥനാ ഗീതമായ ഗണഗീതത്തിലെ തന്റെ ഇഷ്ട വരികള്‍ ടീച്ചർ എഫ്ബിയില്‍ പങ്ക് വെക്കുന്നു…. ഇതൊന്നും ഇടത്പക്ഷ സഹയാത്രികർക്ക് ചേർന്നതല്ലെന്ന് വിമർശനമുന്നയിക്കുന്ന സുഹൃത്തിനോട് ‘എന്റെ ഭൂതകാല ക്കുളിര് പ്രകാശനം ചെയ്യുന്ന വേദിയിലേക്ക് ആർഎസ്‌എസ് നേതാവിനെ ക്ഷണിക്കാൻ ആവശ്യപ്പെട്ട താങ്കളാണോ ഇടത് സഹയാത്രികൻ?’ എന്ന് ടീച്ചർ.

ad 3

ഇരുവരും തമ്മിലുള്ള സംഭാഷണത്തിലെ അശ്ലീല പ്രയോഗമാണ് ഇടത് സഹയാത്രികർ.സംഘിയല്ല പക്ഷേ എന്നൊരു കൂട്ടരുണ്ട് കേരളത്തില്‍ അവരെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പേരായി ‘ഇടത് സഹയാത്രികർ’ എന്ന പ്രയോഗം വളർന്നു വന്നിട്ടുണ്ട്.ഭൂതകാലക്കുളിരുകളുടെ വർത്തമാനകാലക്കുളിരുകള്‍ക്ക് ചാണക ഗന്ധമാണ്,അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധമുള്ളത് കൊണ്ട് ചാണക ഗന്ധം അപൂർവമായെ പുറത്ത് വരാറുള്ളൂ…

ad 5

എന്റെ ഭൂതകാലക്കുളിര് ദീപാ നിശാന്തിന്റെതാണ്‌. കൃതിയെ പ്രത്യക്ഷത്തിലും ദീപാ നിശാന്തിനെ അതുവഴി പരോക്ഷമായും സൂചിപ്പിച്ചാണ്‌ അന്തരീക്ഷത്തില്‍ വെടിമരുന്നിന്റെ ഗന്ധമുള്ളത് കൊണ്ട് ചാണക ഗന്ധം അപൂർവമായെ പുറത്ത് വരാറുള്ളൂ എന്ന പ്രയോഗം നടന്നിരിക്കുന്നത്. ഈ വിഷയത്തിൽ ടീച്ചർക്ക് പ്രതിരോധം തീർക്കുവാൻ ഇടതു സൈബർ പ്രൊഫൈലുകളും പ്രത്യക്ഷപ്പെടുന്നില്ല എന്ന വിഷയവും ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button