CinemaIndiaNewsPolitics

ആസ്തി 91 കോടി; 8 ക്രിമിനൽ കേസുകളിൽ പ്രതി; വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ്: ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ബോളിവുഡ് സുന്ദരി കങ്കണാ റണാവത്തിന്റെ വ്യക്തിഗത/ സ്വത്ത് വിവരങ്ങൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായ് മത്സരിക്കുകയാണ് കങ്കണ. മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് താരം ജനവിധി തേടുന്നത്. ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച കങ്കണ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി.

ad 1

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കങ്കണ വെളിപ്പെടുത്തിയത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും താരത്തിനുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകള്‍ താരത്തിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

2 ലക്ഷം രുപ കൈവശവും, 1.35 കോടി രൂപ ബാക്ക് അക്കൗണ്ടില്‍ നിക്ഷേപവും ഉണ്ട്. 17 കോടി രൂപ കടബാധ്യതഉള്ളതായും സത്യവാങ്മൂലത്തില്‍ താരം പറയുന്നു.മുംബൈയില്‍ സ്ഥിതിചെയ്യുന്ന 16 കോടി രൂപ വിലമതിക്കുന്ന മൂന്ന് ഫ്ളാറ്റുകളും, 15 കോടി രൂപ വിലമതിക്കുന്ന മണാലിയിലെ ഒരു ബംഗ്ലാവും കങ്കണയുടെ ഉടമസ്ഥതയിലുണ്ട്. 2022-23 സാമ്ബത്തിക വർഷത്തില്‍ 4 കോടി രൂപയും, മുൻ വർഷം 12.3 കോടി രൂപയും വരുമാനമായി നേടി. കങ്കണയുടെ പേരില്‍ 50 എല്‍ഐസി പോളിസികളും എട്ട് ക്രിമിനല്‍ കേസുകളും ഉണ്ട്. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസാണെന്നും താരം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.

ad 3
https://www.instagram.com/reel/C688MVeSFDs/?igsh=emEyb2JtcGRjMHB1
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button