FlashGalleryIndiaNewsSports

സിക്സർ അടിച്ചപ്പോൾ ഗ്യാലറിയിൽ വന്ന് വീണ പന്ത് പാന്റിനുള്ളിൽ പൂഴ്ത്തി മോഷ്ടിക്കാൻ ശ്രമം; കയ്യോടെ പൊക്കി പോലീസ്; പൊട്ടീരും കൊടുത്തു: ഐപിഎൽ മത്സരവേദിയിൽ നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കാണാം.

കൊല്‍ക്കത്ത: ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് കൈക്കലാക്കിയ ആരാധകനെ പൊലീസ് കയ്യോടെ പിടികൂടി. ഗ്യാലറിയിലേക്കെത്തിയ പന്ത് വിദഗ്ധമായി കവർന്ന ആരാധകൻ പാന്റിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയായിരുന്നു സംഭവം.

ad 1

ഗ്യാലറിയിലേക്ക് സിക്‌സർ പറത്തിയ പന്ത് തിരികെ എറിഞ്ഞു നല്‍കാതെ കൈവശം വെക്കാനാണ് ശ്രമിച്ചത്. പാന്റ്‌സിനുള്ളിലാണ് താരം പന്ത് ഒളിപ്പിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വൈറലായി. പന്ത് മോഷ്ടിക്കാൻ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനെ പൊലീസ് മർദ്ദിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ 18 റണ്‍സിന് കൊല്‍ക്കത്ത വിജയം നേടിയിരുന്നു. മഴമൂലം 16 ഓവറാക്കി വെട്ടി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കെകെആർ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ ആയുള്ളൂ. നിലവില്‍ പ്ലേഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button