
കൊട്ടിയം: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്‌ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപയും നഗ്നചിത്രവും കൈക്കലാക്കിയെന്ന യുവതിയുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. സി.പി.എം. നെടുമ്ബന ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി മുജീബ് റഹ്‌മാനെതിരെയാണ് കേസെടുത്തത്. സ്കൂള്‍ ജീവനക്കാരൻ കൂടിയായ മുജീബ് റഹ്‌മാൻ ഭർത്താവ് ഗള്‍ഫിലായ തക്കം നോക്കി യുവതിയെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് മൊഴി.
വർഷങ്ങള്‍ക്കു മുൻപാണ് ഇയാള്‍ യുവതിയുമായി അടുപ്പം സ്ഥാപിക്കുന്നത്. നെടുമ്ബന പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ ലക്ഷക്കണക്കിനു രൂപ ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് അടുപ്പം മുതലെടുത്ത് നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു.