ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഹല്‍ദി ആഘോഷങ്ങളില്‍ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം. ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുട്ടികളുടെ കൈയില്‍ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പിന്നാലെ വിവാഹം നിർത്തിവച്ചു. അടുത്തിടെ യുവജനങ്ങളില്‍ ഹൃദയാഘാതം വർദ്ധിക്കുന്നതായി റിപ്പോർട്ടുകള്‍ വരുന്നതിനിടെയാണ് മറ്റൊരു സംഭവം. നേരത്തെ അംറോഹയില്‍ 16-കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണ് മരിച്ചത്. 11-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക