ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്‍ ഹിരേമത് പ്രസ്താവിച്ചതോടെയാണ് ലവ് ജിഹാദ് പ്രശ്നം കത്തിക്കയറിയത്.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഹുബ്ബളിയിലെ അതിക്രമങ്ങളെക്കുറിച്ച്‌ പറയുന്ന വീഡിയോയും വൈറലാവുകയാണ്. സ്കൂളിലും കോളെജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായ അതിക്രമം നടക്കുന്നതായാണ് ഈ പെണ്‍കുട്ടി പറയുന്നത്. പൊട്ടു മായ്ച്ചുകളയുന്നതായും പരാതിപ്പെടുന്നു. രോഷാകുലയായി സംസാരിക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നടി ഹര്‍ഷിത പൂനാചയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവമുണ്ടായി. കന്നട സംസാരിച്ചതിനാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് പറയുന്നു. ഭര്‍ത്താവിന്റെ സ്വര്‍ണ്ണമാലയും അക്രമികള്‍ പൊട്ടിച്ചു. എന്താ ഇത് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആണോ എന്നാണ് ഹര്‍ഷിത പൂനാച്ച ചോദിച്ചത്.

കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ അധികാരത്തില്‍ വന്നതോടെ മതമൗലികവാദസംഭവങ്ങളും കൂടിവരികയാണെന്ന് ബിജെപി ആരോപിച്ചു. ഈയിടെ കോണ്‍ഗ്രസിന്റെ നസീര്‍ ഹുസൈന്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതായി വിധാന്‍സൗധയില്‍ പ്രഖ്യാപനം നടന്നപ്പോള്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച സംഭവം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചപ്പോള്‍ അതിന്റെ വീഡിയോ ബിജെപി തന്നെ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി തെളിഞ്ഞു. ഇതോടെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍ തയ്യാറായത്.

ഹുബ്ബളിയിലെ ബിവിബി കോളെജില്‍ പിജിയ്‌ക്ക് പഠിക്കുകയായിരുന്നു 23 കാരിയായ നേഹ. കോളെജ് കാമ്ബസില്‍ വെച്ച്‌ തന്നെയാണ് ഏപ്രില്‍ 18 വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് നേഹയെ ഫയാസ് ഏഴോ എട്ടോ തവണ കുത്തിയെന്നും മകള്‍ തല്‍ക്ഷണം മരിച്ചെന്നും അച്ഛന്‍ ഹിരേമത് പറയുന്നു. ഈ സംഭവത്തെക്കുറിച്ച്‌ എന്‍ഐഎ അന്വേഷണം വേണമെന്ന് വിഎച്ച്‌പി ആവശ്യപ്പെടുന്നു. എബിവിപിയും പ്രതിഷേധത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക