വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു. 18ന് ആയിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്.

2014ല്‍ മുറാദാബാദ് എംപിയായിരുന്നു കുൻവർ സർവേശ് സിങ് . 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. എംപിയാകുന്നതിന് മുമ്ബ് അഞ്ച് തവണ എംഎല്‍എ ആയിരുന്നു.നിലവില്‍ ഇദ്ദേഹത്തിൻറെ മകൻ കുൻവർ സുശാന്ത് സിംഗ് ബിജെപി എംഎല്‍എയാണ്. കുൻവർ സർവേശ് സിങിൻറെ മരണത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക