റേഡിയോ കേരളം പ്രവാസികള്‍ക്കായി ഒരുക്കിയ ലോക്സഭാ ഗ്യാലപ് പോള്‍ പൂർണ്ണമായും യു.ഡി.എഫിന് അനുകൂലം. കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികള്‍ ജയിക്കുമെന്നാണ് പോളില്‍ പങ്കെടുത്ത പ്രവാസികളുടെ അഭിപ്രായം. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ 71,135 പ്രവാസികളാണ് ഗ്യാലപ് പോളിൻ്റെ ഭാഗമായത്.

ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഒരു റേഡിയോ നിലയം ഇത്രയും വിപുലമായ ലോക്സഭാ ഗ്യാലപ് പോള്‍ സംഘടിപ്പിച്ചത്. പൂർണ്ണമായും മലയാളത്തില്‍ തയ്യാറാക്കിയ പോളില്‍ വാട്സാപ്പ് മുഖേനയാണ് പ്രവാസികള്‍ പങ്കെടുത്തത്. പോളില്‍ പങ്കെടുത്തവർ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാണ് നല്‍കിയത്. എല്ലായിടത്തും വോട്ട് ശതമാനത്തില്‍ രണ്ടാമത് ഇടതുപക്ഷവും മൂന്നാമത് എൻ.ഡി.എയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവാസികള്‍ക്ക് ഓണ്‍ലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച്‌ കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുന്നതായി റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോള്‍. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ പോളില്‍ വ്യക്തിവിവരങ്ങള്‍ക്ക് പൂർണ്ണ സുരക്ഷിതമാണ് എന്ന് റേഡിയോ കേരളം അവകാശപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക