തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി എംഎല്‍എ. പി സി വിഷ്ണുനാഥ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് എംഎല്‍എയുടെ പരാമര്‍ശം

അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങളില്‍ പെട്ട് കര്‍ണ്ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ.ജോസഫ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതൊക്കെ ഗംഭീരമായെന്നാണ് എം എം മണി പരിഹസിച്ചത്.

മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക