
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളുടെയും പഠിച്ച് കേരള സ്പീക്സ് പുറത്തുവിടുന്ന പ്രീപോൾ സർവ്വേ ഫലം. ഞങ്ങളുടെ സർവ്വേ പ്രകാരം കേരളത്തിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോൾ ഇടതുമുന്നണിയും ബിജെപിയും ഓരോ സീറ്റുകൾ വീതം നേടും. കണ്ണൂർ മണ്ഡലത്തിലെ ഫലപ്രവചനം അസാധ്യമായത്ര തുല്യത പാലിക്കുന്നു എന്നാണ് ഞങ്ങളുടെ സർവ്വേ കണ്ടെത്തൽ.
യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിൽ 13 ഇടത്തും വിജയം ഉറപ്പിക്കുമ്പോൾ മുസ്ലിംലീഗ് മത്സരിക്കുന്ന രണ്ട് സീറ്റിലും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ആർഎസ്പിയും തങ്ങൾ മത്സരിക്കുന്ന ഏക സീറ്റുകളിലും വിജയം ഉറപ്പിക്കുന്നു. ഇടതുമുന്നണിയിൽ ഏറ്റവും കരുത്തുറ്റകക്ഷിയായ സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാൻ സാധിക്കില്ല എന്നും ജോസ് കെ മാണി വിഭാഗം കോട്ടയം കൈവിടുമെന്നും, മുന്നണിയിലെ ഏക വിജയം സിപിഐക്ക് ആകുമെന്നുമാണ് സർവ്വേ കണ്ടെത്തുന്നത്. ഫലപ്രവചനം അസാധ്യം എന്ന് ഞങ്ങൾ കണ്ടെത്തിയ കണ്ണൂർ സീറ്റിൽ വിജയം നേടിയാൽ സിപിഎമ്മിനും കേരളത്തിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും.