കേരളത്തിലെ ഏറ്റവും കരുത്തുറ്റ ത്രികോണം മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ നിന്ന് തിരുവനന്തപുരമാണ്. യുഡിഎഫിന് വേണ്ടി നാലാം തവണയും അംഗത്തിന് ഇറങ്ങുന്നത് ശശി തരൂർ ആണ്. മണ്ഡലം പിടിക്കാൻ ബിജെപി കളത്തിൽ ഇറക്കിയിരിക്കുന്നത് മലയാളി കൂടിയായ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറിനെയാണ്. ഇടതുപക്ഷത്തിനു വേണ്ടി സിപിഐ നേതാവും തിരുവനന്തപുരം മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ ഇറങ്ങുന്നു. 24 ന്യൂസ് ഇലക്ഷൻ സർവ്വേ പ്രകാരം ശശി തരൂർ മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം. തരൂർ 35% വോട്ട് നേടിയ ഒന്നാം സ്ഥാനത്ത് എത്തുമ്പോൾ 32 ശതമാനം വീതം വോട്ട് നേടി ബിജെപിയും എൽഡിഎഫും ഒപ്പത്തിനൊപ്പം രണ്ടാമത് എത്തുന്നു.

തിരുവനന്തപുരം പോലെ തന്നെ ശക്തമായ ത്രികോണം മത്സരം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. ഇവിടെയും സിപിഐയും കോൺഗ്രസും ബിജെപിയുമാണ് മത്സരിക്കുന്നത്. സിപിഐക്ക് വേണ്ടി മുൻമന്ത്രി വി എസ് സുനിൽകുമാറും, കോൺഗ്രസിന് വേണ്ടി കെ മുരളീധരനും, ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയും മത്സരരംഗത്തിറങ്ങുമ്പോൾ തൃശ്ശൂരിൽ തീപാറും പോരാട്ടമാണ് നടക്കുന്നത്. 24 ന്യൂസ് ഇലക്ഷൻ സർവ്വേ പ്രവചന പ്രകാരം 35% വോട്ട് നേടി വിഎസ് സുനിൽകുമാർ തൃശ്ശൂർ വിജയിക്കുമ്പോൾ സുരേഷ് ഗോപിയും മുരളീധരനും 31.5% വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കോട്ടയം. യുഡിഎഫിന് വേണ്ടി ഫ്രാൻസിസ് ജോർജ്, എൽഡിഎഫിനു വേണ്ടി തോമസ് ചാഴികാടനും, എൻഡിഎയ്ക്ക് വേണ്ടി തുഷാർ വെള്ളാപ്പള്ളിയുമാണ് മത്സരിക്കുന്നത്. 24 ന്യൂസ് ഇലക്ഷൻ സർവ്വേ പ്രകാരം മികച്ച ഭൂരിപക്ഷത്തിൽ ഫ്രാൻസിസ് ജോർജിലൂടെ യു ഡി എഫ് മണ്ഡലം തിരികെ പിടിക്കും എന്നാണ് പ്രവചനം. 43% നേടി ഫ്രാൻസിസ് ജോർജ് ഒന്നാമത് എത്തുമ്പോൾ തോമസ് ചാഴികാടന് നേടാൻ കഴിയുന്നത്. ഉഷാർ വെള്ളാപ്പള്ളി 15 ശതമാനം വോട്ട് നേടി വോട്ട് ഷെയര്‍ ഉയർത്തും എന്നും സർവ്വേ പ്രവചിക്കുന്നു.

വയനാട് നടക്കുന്ന മണ്ഡലത്തിൽ ഭൂരിപക്ഷം മാത്രമാണ് പ്രവചിക്കേണ്ടത്. രാഹുൽ ഗാന്ധിയുടെ വിജയം ഇവിടെ ഉറപ്പാണ്. എതിരാളികളായ ആനി രാജയും, കെ സുരേന്ദ്രനും എത്ര വോട്ടുകൾ പിടിക്കും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോ എന്നെല്ലാമാണ് വയനാട്ടിൽ കാണേണ്ടത്. 24 ന്യൂസ് ഇലക്ഷൻ സർവേ പ്രകാരം 53% വോട്ട് നേടി രാഹുൽഗാന്ധി വിജയിക്കുമ്പോൾ സിപിഐയുടെ ആനി രാജ 29.9 ശതമാനവും, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 16.1 ശതമാനവും വോട്ട് നേടും. വയനാട്ടിൽ വൻ ഭൂരിപക്ഷം ലഭിക്കുമെങ്കിലും യുഡിഎഫ് വോട്ട് വിഹിതം കുറയുന്നതായിട്ടാണ് 24 നടത്തുന്ന പ്രവചനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക