ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലം പ്രവചനം പുറത്തുവിട്ട മാതൃഭൂമി ന്യൂസ്. അഞ്ചിടത്ത് യുഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുമ്പോൾ രണ്ടും മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. ഇടതുമുന്നണിക്ക് മുൻതൂക്കം പ്രവചിക്കുന്നത് കണ്ണൂരും പാലക്കാടുമാണ്. എന്നാൽ രണ്ട് ശതമാനത്തിൽ താഴെയുള്ള നേരിയ മുൻതൂക്കം മാത്രമാണ് ഇടതുമുന്നണിക്ക് ഈ മണ്ഡലങ്ങളിൽ ഉള്ളത്.

കോൺഗ്രസിന് 5 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ മുൻതൂക്കം പ്രവചിക്കുന്നത്. ഇതിൽ തന്നെ എറണാകുളത്തും, പൊന്നാനിയിലും, കാസർഗോഡും, തിരുവനന്തപുരം യുഡിഎഫിന് വ്യക്തമായ മേൽക്കൈ പ്രവചിക്കുന്നു. കോഴിക്കോട് യുഡിഎഫിന് രണ്ട് ശതമാനത്തിന്റെ മാത്രം മേൽക്കയാണ് പ്രവചിക്കുന്നത്. മണ്ഡലം തിരിച്ചുള്ള കണക്കുകൾ ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂർ: എംവി ജയരാജൻ (LDF) – 43 %, കെ സുധാകരൻ (UDF) – 42%, സി രഘുനാഥ് (NDA)- 12%

എറണാകുളം: ഹൈബി ഈഡൻ (UDF)- 41%, കെ.ജെ. ഷൈൻ (LDF) – 31%, കെ.എസ് രാധാകൃഷ്ണൻ (NDA) – 18%

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ (UDF) – 42%, എം.വി. ബാലകൃഷ്ണൻ (LDF) – 35%, എം.എല്‍. അശ്വിനി (NDA)- 19 %

പൊന്നാനി: അബ്ദുസമദ് സമദാനി – 47%, കെ എസ് ഹംസ (LDF) – 33%, നിവേദിത സുബ്രഹ്മണ്യൻ (NDA) – 13%

കോഴിക്കോട്: എംകെ രാഘവൻ (UDF) – 41%എളമരം കരീം (LDF) – 39%എംടി രമേശ് (NDA) – 17%

പാലക്കാട്: എ. വിജയരാഘവൻ (LDF) – 40%, വി.കെ. ശ്രീകണ്ഠൻ (UDF)- 38%, സി. കൃഷ്ണകുമാർ (NDA) – 19%

തിരുവനന്തപുരം: ശശി തരൂർ (UDF)- 38%രാജീവ് ചന്ദ്രശേഖർ (NDA) – 30%പന്യൻ രവീന്ദ്രൻ (LDF) – 28%

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക