തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊെസെറ്റി ജോലി നല്‍കി.

43,000 രൂപയാണ് പ്രതിമാസ ശമ്പളം. കേരളം, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണു ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊെസെറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട് ചന്ദ്രനഗറിലാണ് ആസ്ഥാനം ഈ മാസം 12നാണു സ്വപ്നയ്ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ആയച്ചത്. ഓഫര്‍ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. എന്ന് ജോലിയില്‍ പ്രവേശിക്കുമെന്നു വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഓഫീസില്‍ എത്തുന്നതിന് സാവകാശം തേടിയിട്ടുണ്ട്.

ബി.ജെ.പി. നേതാവായ ഡോ: എസ്. കൃഷ്ണകുമാറാണ് ഇതിന്റെ പ്രസിഡന്റ്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് സൊെസെറ്റി സ്ഥാപിക്കപ്പെട്ടത്.

ആദിവാസി ക്ഷേമം, ചെറുകിട വായ്പാ- നിക്ഷേപ പദ്ധതികള്‍, സാധാരണക്കാര്‍ക്കുള്ള ഭവന പദ്ധതികള്‍, പട്ടുനൂല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊെസെറ്റിയുടെ സേവന പദ്ധതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക