പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെ രൂക്ഷമായ വാക്കുകൾ കൊണ്ട് വർത്തമാനം പറയുന്ന രാഷ്ട്രീയക്കാരനാണ് പിസി ജോർജ്. നാക്കിന്റെ മൂർച്ച ജോർജിന് പലപ്പോഴും വിനയായിട്ടുണ്ട്. പലവട്ടം അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് വരെ നാക്കും വാക്കും പിസി ജോർജിനെ നയിച്ചു.

രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ എടുത്തുചാടി വർത്തമാനം പറയുന്ന പ്രകൃതം പിസി ജോർജിന് രാഷ്ട്രീയ ജീവിതത്തിൽ അടക്കം നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇത്തരം ഒരു നാക്ക്പിഴയാണ് എല്ലാകാലത്തും അദ്ദേഹത്തെ പിന്തുണച്ചിരുന്ന ഇസ്ലാമിക വോട്ട് ബാങ്ക് പിസി ജോർജിന് ഭ്രഷ്ട് കൽപ്പിക്കുവാൻ കാരണം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് വരെ കൊള്ളരുതായ്കയും കള്ളങ്ങളും ഇത്തരത്തിൽ പിസി ജോർജ് വിളിച്ചു പറഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇപ്പോൾ ബിജെപി പാളയത്തിലുള്ള ജോർജ് നടത്തിയ ഒരു ഭാഷാപ്രയോഗം അല്ലെങ്കിൽ ഉപമയാണ് വാർത്തയാകുന്നത്. രാഹുൽ ഗാന്ധിയെ വിമർശിച്ചും നരേന്ദ്രമോഡിയെ പുകഴ്ത്തിയും വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അദ്ദേഹം ഇത്തരം ഒരു ഉപമ പറഞ്ഞത്. മലയാളികൾ ബിജെപിയെ വിജയിപ്പിക്കാത്തതിനെ വളരെ വിചിത്രമായ രീതിയിലാണ് ജോർജ് ഉപമിച്ചത്. ചന്തിയിൽ പൗഡർ ഇടുന്നത് പോലെയാണ് മലയാളികളുടെ സ്വഭാവം എന്നും അത് ആരും കാണുകയില്ല എന്നും ജോർജ് പറയുന്നു. വീഡിയോ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക