താൻ ജയിച്ചാല്‍ വന്ദേ ഭാരതിന്റെ കോച്ച്‌ ഫാക്റ്ററി പത്തനംതിട്ടയില്‍ സ്ഥാപിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലാണ് മലയോര ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി ഇടം പിടിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ ഏക റയില്‍വേ സ്‌റ്റേഷനായ തിരുവല്ലയ്ക്ക് സമീപം കുന്നന്താനം പാമല എസ്‌റ്റേറ്റില്‍ ഫാക്ടറി സ്ഥാപിക്കുമെന്നാണ് പറയുന്നത്.

ഇതോടൊപ്പം ശബരിമലയുടെ സമ്ബൂര്‍ണ വികസനത്തിനായുള്ള പദ്ധതികള്‍, ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പമ്ബാ നദിയുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പുതിയ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം, ജലധാര പദ്ധതി, കൂടുതല്‍ ജന്‍ആരോഗ്യ കേന്ദ്രങ്ങള്‍ , ഐടി പാര്‍ക്ക്, നിര്‍മ്മിത ബുദ്ധി പഠന കേന്ദ്രം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മുന്നോട്ട് വയ്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സാംസ്‌ക്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക