വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച്‌ പരാതി പറയാൻ വന്നവർ കെ.എസ്. ഇ.ബി. ഓവർസിയറെ മർദ്ദിച്ചു. വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി വിൻസെന്റി (45) നെയാണ് കരണത്തടിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയർ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തുകയും ചെയ്തു.

എഴുമറ്റൂർ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി ജീവനക്കാർ പറയുന്നു. വിൻസെന്റിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഇതെത്തുടർന്ന് ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലർ കയ്യേറ്റം ചെയ്തതെന്ന് അസി. എഞ്ചിനീയർ നിർമ്മല പറഞ്ഞു. പെരുമ്ബെട്ടി പോലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക