മൂന്നിലവ് : മൂന്നിലവ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ജെയിംസ് മാമൻ, അജിത് പെമ്പിളകുന്നേൽ എന്നിവരെ പ്രസിഡന്റായ താൻ കൈയേറ്റം ചെയ്തുവെന്ന് അവർ തന്നെ മെനഞ്ഞെടുത്ത വ്യാജ വാർത്തയെന്നു പ്രസിഡന്റ് ജോഷി ജോഷ്വാ അറിയിച്ചു. സാമൂഹ്യ നീതി (I C D S) വകുപ്പിന് കീഴിൽ വരുന്ന രണ്ടാം വാർഡിലെ പതിനെട്ടാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപെട്ടു ഇന്ന് മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ അടിയന്തര കമ്മിറ്റി ചേരുകയുണ്ടായി. പണി പൂർത്തീകരിച്ച ഈ കെട്ടിടം സ്ഥലം M L A മാണി സി കാപ്പനെ കൊണ്ടു ഉദ്ഘാടനം ചെയ്യണമെന്നു പഞ്ചായത്തു ഭരണസമിതി അംഗങ്ങൾ അഭിപ്രായം കമ്മിറ്റിയിൽ പറഞ്ഞപ്പോൾ ഇടതുപക്ഷ മെമ്പർമാരായ ജെയിംസ് മാമ്മൻ,അജിത് പെമ്പിളകുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾകെതിരെ അസഭ്യവർഷം നടത്തുകയും യോഗത്തിൽ ബഹളം വെച്ചു കമ്മിറ്റി അലംകോലമാക്കുവാനുമുള്ള ശ്രമവും ആരംഭിച്ചു.

സ്ഥലം M L A യ്ക്കു പകരം തോമസ് ചാഴികാടനെ കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ മെമ്പർമാരുടെ നേതൃത്വത്തിൽ ബഹളവും ഭരണസമതിക്കുനേരെയുള്ള അസഭ്യവർഷവും തുടങ്ങിയത്. എന്നാൽ കമ്മിറ്റി കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തു കമ്മിറ്റിയിൽ സംഭവിച്ചതിനു വിപരീതമായി വസ്തുതകളെ വളച്ചൊടിച്ച വ്യാജ വാർത്ത മാധ്യമങ്ങൾക്കു കൊടുക്കുകയാണുണ്ടായത്. എന്തായാലും വാളകം പതിനെട്ടാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം ഈ മാസം മുപതിയൊന്നാം തിയതി എം ൽ എ മാണി സി കാപ്പൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും പ്രസിഡന്റ് ജോഷി ജോഷ്വാ അറിയിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക