2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളപതി വിജയ് കളത്തിലിറങ്ങുമോ? രാഷ്ട്രീയ പ്രവേശന സാധ്യത വിലയിരുത്താന്‍ വോടര്‍മാര്‍ക്കിടയില്‍ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന സംഘടന സര്‍വേ തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. വിജയ് ഫാന്‍ അസോസിയേഷനും സാമൂഹിക സേവന സംഘടനയായ ‘വിജയ് മക്കള്‍ ഇയക്ക’വുമാണു സര്‍വേ നടത്തുന്നതെന്നാണ് വിവരം.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത് തലത്തിലാണ് സര്‍വേ നടത്തുന്നത്. അതത് സ്ഥലത്തെ രാഷ്ട്രീയ സാഹചര്യം, നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രധാനപ്പെട്ട വ്യക്തികളും അവരുടെ തൊഴിലും, ബൂതിലെ വാര്‍ഡുകളുടെ എണ്ണം, കഴിഞ്ഞ അഞ്ചു വര്‍ഷം തിരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ ൺകൂടുതല്‍ ആളുകളെ ചേര്‍ത്ത് ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ടിയാക്കി മാറ്റാനുള്ള സാധ്യതയാണ് വിജയ് മക്കള്‍ ഇയക്കം തേടുന്നത്. ഇതിനായി സംഘടന ജനറല്‍ സെക്രടറി ബുസ് ആനന്ദിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 മുതല്‍ ജില്ലാ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദളപതി vs ഉദയനിധി

സൂപ്പർതാരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടായാൽ തമിഴ്നാട് വീണ്ടും സാക്ഷ്യം വഹിക്കുക ഒരു താര പോരാട്ടത്തിനാവും. മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും സിനിമാതാരവുമായ ഉദയ നിധി സ്റ്റാലിൻ നിലവിൽ മന്ത്രിസഭയിൽ അംഗമാണ്. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്റ്റാലിൻ യുഗത്തിന്റെ അവസാനത്തോടെ ഉദയനിധി യുഗം ആണ് ഡിഎംകെയിൽ വരാനിരിക്കുന്നത് എന്ന് വ്യക്തമാണ്. നിലവിൽ പ്രതിപക്ഷം ദുർബലരാണ് എങ്കിലും വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയാൽ ഉദയനിധിയെ കാത്തിരിക്കുന്നത് മുത്തശ്ശൻ കരുണാനിധി എംജിആറിനോടും ജയലളിതയോടും പോരടിച്ച രാഷ്ട്രീയത്തിന്റെ സമകാലിക ആവർത്തനമാകും.

സംഭവത്തെ കുറിച്ച്‌ രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി രമന്‍ തമിഴ് മാധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെ: സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും മറ്റ് ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ, അംബേദ്കര്‍ ജയന്തി ആഘോഷിക്കുകയും റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തുകയും ചെയ്തു. സര്‍വേഫലം പരിശോധിച്ച്‌ വ്യക്തമായ ധാരണയോടെ മാത്രമേ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക