പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ സ്ത്രീകള്‍ക്കുള്ള സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുള്ളതായി സർവ്വേ ഫലം. കേരളം ഉള്‍പ്പെടെയുള്ള പതിനൊന്നു സംസ്ഥാനങ്ങളില്‍, സ്ത്രീകള്‍ക്കു കൂടുതല്‍ ലൈംഗിക പങ്കാളികളുള്ളതായി ദേശീയ കുടുംബ ആരോഗ്യ സർവ്വേയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ നടത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനം രാജസ്ഥാനാണെന്നും ദേശീയ കുടുംബ ആരോഗ്യ സർവ്വേയില്‍ വ്യക്തമാക്കുന്നു. രാജസ്ഥാനും കേരളത്തിനും പുറമേ ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ജീവിത പങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നവരില്‍, ദേശീയ ശരാശരിയില്‍ സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരുടെ എണ്ണം പതിന്മടങ്ങ് കൂടുതലാണ്. നാലു ശതമാനം പുരുഷന്മാർ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നുണ്ട്. ഏന്നാല്‍, സ്ത്രീകളില്‍ ഇത് 0.5 ശതമാനം മാത്രമാണെന്നും സർവ്വേ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക