ആദ്യകുർബാന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സൽക്കാരത്തിനിടയിൽ പാലാ കൊല്ലപ്പള്ളിയിൽ ഇരു സംഘങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ അഭിലാഷ് ഷാജി ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിലാണ്. ഇയാളുടെ സംഘാടകങ്ങളായ മറ്റു രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതിയായ അഭിലാഷ് ഷാജി സിഐടിയു തൊഴിലാളിയാണ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും സിപിഎമ്മിന്റെ തണലിൽ പാലായിലെ ഒരു ഗുണ്ടാ സംഘത്തിന്റെ നേതൃസ്ഥാനത്ത് ഉള്ള വ്യക്തിയാണ് ഇയാൾ. ഇയാളുടെ അടുത്ത ബന്ധു പാർട്ടി യുവജന സംഘടനയുടെ നേതാവാണ്.
ആദ്യകുർബാന ചടങ്ങ് നടന്ന വീട്ടിലെ ബന്ധുക്കളായ എറണാകുളത്തുനിന്ന് എത്തിയവരും അയൽപക്കംകാരായ യുവാക്കളും തമ്മിൽ ഉണ്ടായ സംഘർഷമാണ് വ്യാപക അതിക്രമത്തിലും, കൊലപാതകത്തിലും കലാശിച്ചത്. സംഘർഷവിവരം പോലീസ് അറിയാനും വൈകി. സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ പോലീസ് അകമ്പടിയോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന്റെ മരണവിവരം പുറത്തുവന്നത്.
യുവാവിൻറെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പോലീസ് അകമ്പടിയിൽ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ തടഞ്ഞു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ പ്രതികൾ പോലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചു കയറ്റി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയായ അഭിലാഷ് സ്റ്റേഷനിൽ കുഴിഞ്ഞ വീഴുകയും ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു എന്നാണ് വിവരം.
പോലീസ് അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. പാലായുടെ ക്രമസമാധാനത്തിന് തന്നെ വെല്ലുവിളിയാകുന്ന ഒരു ഗ്യാങ് വാറായി സംഭവവികാസങ്ങൾ ഉരുതിരിയാൻ സാധ്യതയുണ്ട്. വ്യാപക സുഹൃത്ത് ബന്ധങ്ങളും സ്വീകാര്യതയും ഉള്ള യുവാവായിരുന്നു കൊല്ലപ്പെട്ട ലിബിൻ. ഇയാളുടെ മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും എന്നാണ് പോലീസ് അറിയിക്കുന്നു.