ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളും ഐ.സി.സിയുടെ മികവേറിയ അമ്ബയര്‍മാരില്‍യ ഒരാളുമായ കുമാര്‍ ധര്‍മ്മസേന ഹണിട്രാപ്പില്‍ കുടുങ്ങിയ കാര്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച വിഷയം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ധര്‍മ്മ സേനയുടെ ഒരു സ്വകാര്യ വീഡിയോയാണ് മുൻ താരത്തിന് കെണിയായത്. ധര്‍മ്മസേന നടത്തിയിരിക്കുന്ന വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നാണ് ഒരുവിഭാഗം പേര്‍ പറയുന്നത്. വീഡിയോയിലുളളത് കുമാര്‍ ധര്‍മ്മസേന തന്നെ ആണോയെന്ന് ഒരു വിഭാഗം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അമ്ബയര്‍തന്നെ ഹണിട്രാപ്പില്‍ കുടുങ്ങുന്നത് ഗൗരവമുള്ള കാര്യമാണ്. വാതുവയ്പ്പും അട്ടിമറിയും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യത്തില്‍ ഐസിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കും. ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ അമ്ബയറിംഗ് പാനിലിലുളളയാണ് കുമാര്‍ ധര്‍മ്മസേന. കുറ്റക്കാരനെന്ന് കണ്ടാല്‍ ഒരുപക്ഷേ ധര്‍മ്മസേനയെ ഏകദിന ലോകകപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കാം.ശ്രീലങ്കയ്‌ക്കായി 31 ടെസ്റ്റും 141 ഏകദിനവും കളിച്ചിട്ടുളള ധര്‍മ്മ സേന 1993-2004 കാലഘട്ടത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അമ്ബയറിംഗ് പ്രെഫഷൻ തിരഞ്ഞെടുത്ത ലങ്കൻ താരം മികച്ച അമ്ബയര്‍മാരില്‍ ഒരാളെന്ന പേരെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക