
ഇടുക്കി രൂപത വിവാദ ചിത്രം കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎല്‍എ. സഭയ്‌ക്ക് കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഏത് സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ദൂരദര്‍ശന്‍ കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു വിവാദ ചിത്രം ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം കാണിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു കേരള സ്റ്റോറിയുടെ പ്രദർശനം.