തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവില്‍, മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സർവ്വേ. ഫലം സൂചിപ്പിക്കുന്നു. സർവേയുടെ ആദ്യ ഭാഗത്ത് ഏഴില്‍ ആറിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍, ഏഴില്‍ അഞ്ചിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പ്രവചിക്കുന്നു. പത്തനംതിട്ടയും, ആലപ്പുഴയും, കോട്ടയവും, മാവേലിക്കരയും, മലപ്പുറവും യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്നും പാലക്കാടും വടകരയും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നുമാണ് പറയുന്നത്.

പത്തനംതിട്ട: ആന്റോ ആന്റണി (UDF) – 33%തോമസ് ഐസക് (LDF)-31%അനില്‍ ആന്റണി (NDA)-31%

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട്: എ.വിജയരാഘവൻ (LDF)-38% വി.കെ.ശ്രീകണ്ഠൻ (UDF) -36%സി.കൃഷ്ണകുമാർ (NDA)-24%

ആലപ്പുഴ: കെ.സി.വേണുഗോപാല്‍ (UDF)- 41%എ.എം.ആരിഫ് (LDF)- 38% ശോഭാസുരേന്ദ്രൻ (NDA)-19%മലപ്പുറം

മലപ്പുറം: ഇ.ടി.മുഹമ്മദ് ബഷീർ (UDF) -54% വി.വസീഫ് (LDF) -31% എം.അബ്ദുള്‍ സലാം (NDA)-12%

കോട്ടയം: ഫ്രാൻസിസ് ജോർജ് (UDF) -42%തോമസ് ചാഴിക്കാടൻ (LDF) -41%തുഷാർ വെള്ളാപ്പള്ളി (NDA) 10%

മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ് (UDF) -41%സി.എ.അരുണ്‍കുമാർ (LDF)-41%ബൈജു കലാശാല (NDA)-16%

വടകര: കെ.കെ.ഷൈലജ (LDF)-41%ംഷാഫി പറമ്ബില്‍ (UDF) -35% പ്രഫുല്‍ കൃഷ്ണ (NDA)–22%

തിരുവനന്തപുരം, കാസർകോട്, ആറ്റിങ്ങല്‍, ചാലക്കുടി, വയനാട്, കൊല്ലം, മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ സിറ്റിങ് സീറ്റ് യുഡിഎഫിനെ കൈവിടുമെന്നാണ് സർവേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എം വിജയരാജൻ വിജയിക്കുമെന്നാണ് പ്രവചനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക