IndiaNewsPolitics

സ്തംഭിച്ച്‌ പാര്‍ലമെന്റ്; പ്രതിപക്ഷം പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു

ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തിലും കര്‍ഷകപ്രക്ഷോഭത്തിലും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാര്‍ലമെന്റിന്റെ ഇരുസഭയും പൂര്‍ണമായും സ്തംഭിച്ചു. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു. മൂന്ന് കാര്‍ഷികനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് എട്ട് മാസമായി സമരംചെയ്യുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ സിപിഐ എം, സിപിഐ, എല്‍ജെഡി, ഡിഎംകെ, ആര്‍ജെഡി എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ എംപിമാര്‍ വെവ്വേറെയും പ്രതിഷേധിച്ചു.

ad 1

കര്‍ഷകരുടെ പ്രശ്നങ്ങളും ഫോണ്‍ചോര്‍ത്തലും മറ്റ് നടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ചചെയ്യണമെന്ന് ഇരുസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇതേതുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ രണ്ട് സഭയും ഉച്ചവരെ പിരിഞ്ഞു. വീണ്ടും ചേര്‍ന്നപ്പോഴും സഭകള്‍ പ്രക്ഷുബ്ധമായി.

ad 3

പകല്‍ രണ്ടിന് രാജ്യസഭ ചേര്‍ന്നപ്പോള്‍ ഐടി, ഇലക്‌ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവന നടത്താന്‍ എഴുന്നേറ്റു. തൃണമൂല്‍ കോണ്‍ഗ്രസിലെ ശാന്തനു സെന്‍ മന്ത്രിയുടെ കൈയിലിരുന്ന കടലാസുകള്‍ പിടിച്ചുവാങ്ങി ചെയറിനുനേരെ കീറിയെറിഞ്ഞു. മന്ത്രി ഹര്‍ദീപ് സിങ് പുരിയും ശാന്തനുസെന്നും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പ്രസ്താവന മേശപ്പുറത്തുവയ്ക്കുന്നതായി ഐടി മന്ത്രി പ്രഖ്യാപിച്ച്‌ സഭ പിരിഞ്ഞു. ലോക്സഭ വീണ്ടും രണ്ട് തവണ ചേര്‍ന്നെങ്കിലും അധികനേരം തുടരാനായില്ല.

ad 5

സമീപനം അപലപനീയം
വരുംദിവസങ്ങളിലും ഈ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. കര്‍ഷകരോടുള്ള സര്‍ക്കാര്‍ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ദൈനിക് ഭാസ്കര്‍ ഓഫീസുകളിലെ ആദായനികുതി റെയ്ഡ്, ഓക്സിജന്‍ കിട്ടാതെ കോവിഡ്രോഗികള്‍ മരിച്ചില്ലെന്ന സര്‍ക്കാര്‍ വാദം എന്നീ വിഷയങ്ങളിലും എംപിമാര്‍ പ്രതിഷേധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button