ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ് 24 ന്യൂസ് റിപ്പോർട്ട് സർവ്വേ ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും അധികം സാമ്പിളുകളെ കണക്കിലെടുത്ത സർവേയാണ് ഇത് എന്ന് അവകാശവാദവും ഇവർ മുന്നോട്ടുവയ്ക്കുന്നു.

ഇന്ന് നാല് മണ്ഡലങ്ങളുടെ ഫലമാണ് 24 ന്യൂസ് സർവ്വേ പ്രവചിച്ചിരിക്കുന്നത്. കൊല്ലം പത്തനംതിട്ട കോഴിക്കോട് കാസർകോട് എന്നിവയാണ് ആ നാല് മണ്ഡലങ്ങൾ. നിലവിൽ നാലു മണ്ഡലങ്ങളിലും യുഡിഎഫ് ജനപ്രതിനിധികളാണ് എംപിമാർ. ഇത്തവണത്തെ പ്രവചനം അനുസരിച്ച് ഇതിൽ മൂന്നെണ്ണം യുഡിഎഫ് നിലനിർത്തുമ്പോൾ ഒരെണ്ണം നഷ്ടപ്പെടുമെന്നാണ്. മണ്ഡലം തിരിച്ചുള്ള കണക്കുകളും പ്രവചനങ്ങളും ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം: രാജ്യത്തെ ഏറ്റവും മികച്ച എംപിമാരിൽ ഒരാൾ എന്ന ഖ്യാദിയാണ് എൻ കെ പ്രേമചന്ദ്രന് ഉള്ളത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്തുക എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി താൽപര്യം കൂടിയാണ്. ഒരു പൊതുവേദിയിൽ രാഷ്ട്രീയ നേതാവിനെതിരെ പിണറായി നടത്തിയ ഏറ്റവും നിന്ദ്യമായ അവഹേളനങ്ങളിൽ ഒന്നിന് ഇരയായത് പ്രേമചന്ദ്രനാണ്. പിണറായിയുടെ പരനാറി പ്രയോഗം 2014 എം എ ബേബിയെ പരാജയപ്പെടുത്തുവാൻ പ്രേമചന്ദ്രനെ ഏറെ സഹായിച്ചു ഒന്നാണ്.

2019ൽ ഇന്നത്തെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. ഇത്തവണ മുകേഷിനെ രംഗത്തിറക്കിയാണ് എൽഡിഎഫ് പ്രേമചന്ദ്രനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ വെല്ലുവിളികളെ അതിജീവിച്ച് പ്രേമചന്ദ്രൻ വിജയിച്ചു കയറും എന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ചലച്ചിത്രതാരം കൂടിയായ കൃഷ്ണകുമാറാണ് ഇത്തവണ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി. യുഡിഎഫ്: 44.8, എൽഡിഎഫ്:44.1, എൻഡിഎ:13.2 എന്നിങ്ങനെയാണ് വോട്ട് ശതമാനം.

പത്തനംതിട്ട: ശക്തമായ ത്രികോണം മത്സരം നടക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു മണ്ഡലമാണ് പത്തനംതിട്ട. തുടർച്ചയായ നാലാം മത്സരത്തിന് ഇറങ്ങിയ യുഡിഎഫ് പ്രതിനിധി ആൻറ്റോ ആൻറണിയെ പിടിച്ചു കെട്ടാൻ മുൻധനകാര്യ മന്ത്രിയും, സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിനെ എൽഡിഎഫ് രംഗത്തിറക്കുമ്പോൾ അപ്രതീക്ഷിതമായ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് എൻ ഡി എ നടത്തിയത്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. പിസി ജോർജ് മത്സരിക്കാൻ ഏറെ ആഗ്രഹിച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. ഇത്തവണയും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ആന്റോ ആൻറണി തന്നെ വിജയിക്കുമെന്നാണ് 24 ന്യൂസ് സർവ്വേ ഫലം പ്രവചിക്കുന്നത്. യുഡിഎഫ്: 38.9 എൽഡിഎഫ്: 38, എൻഡിഎ: 22.5 എന്നിങ്ങനെയാണ് വോട്ട് ശതമാനം.

കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നേതാവ് എം കെ രാഘവൻ മത്സരരംഗത്ത് ഇറങ്ങുന്നത്. ഇന്നത്തെ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസിനെയാണ് രാഘവൻ തന്റെ കന്നി പോരാട്ടത്തിൽ 800ലധികം വോട്ടുകൾ ക്ക് പരാജയപ്പെടുത്തിയത്. പിന്നീട് തുടർച്ചയായി ഭൂരിപക്ഷം വർദ്ധിപ്പിച്ച ചരിത്രമാണ് എം കെ രാഘവനും യുഡിഎഫിനും കോഴിക്കോട് പറയാനുള്ളത്.

ഇത്തവണ ഏതുവിധേനയും മണ്ഡലം തിരികെ പിടിക്കാൻ രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ എളമരം കരീമിനെയാണ് സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. കരുത്തനായ എം ടി രമേശിനെ രംഗത്തിറക്കി ബിജെപിയും പോര് കടുപ്പിക്കുന്നു. എന്നാൽ ഇത്തവണയും രാഘവേട്ടൻ തന്നെ മതി കോഴിക്കോടിന് എന്നാണ് 24 സർവ്വേ പ്രവചനം. മികച്ച ഭൂരിപക്ഷത്തിൽ എംകെ രാഘവൻ വിജയിക്കുമെന്ന് തന്നെ സർവ്വേ ഫലം വ്യക്തമാക്കുന്നു. യുഡിഎഫ്: 44.1, എൽഡിഎഫ്: 39.5, എൻഡിഎ: 15.8 എന്നിങ്ങനെയാണ് വോട്ട് ശതമാനം.

കാസർഗോഡ്: ഇടതുകോട്ടയായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് കാസർഗോഡ്. എകെജിയുടെ മരുമകൻ പി കരുണാകരനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാൽ കഴിഞ്ഞതവണ യുഡിഎഫ് തരംഗത്തിൽ അപ്രതീക്ഷിത വിജയം നേടിയ ചരിത്രമാണ് രാജ്മോഹൻ ഉണ്ണിത്താന് ഉള്ളത്. ബിജെപിയും താരതമ്യേന ശക്തിയുള്ള ഇവിടെ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.

മണ്ഡലം ഏത് വിധേനയും തിരികെ പിടിക്കാൻ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടറി എം പി ബാലകൃഷ്ണനെയാണ് ഇവിടെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ഈ പരീക്ഷണം വിജയിക്കും എന്നും ഉണ്ണിത്താനെ പരാജയപ്പെടുത്തി എം പി ബാലകൃഷ്ണൻ വിജയിക്കുമെന്നുമാണ് 24 ഫലപ്രവചനം. എൽഡിഎഫ് യുഡിഎഫ് എൻഡിഎ എന്നിങ്ങനെയാണ് വോട്ട് ശതമാനം. ഈ പരീക്ഷണം വിജയിക്കും എന്നും ഉണ്ണിത്താനെ പരാജയപ്പെടുത്തി എം പി ബാലകൃഷ്ണൻ വിജയിക്കുമെന്നുമാണ് 24 ഫലപ്രവചനം. എൽഡിഎഫ്: 41.9, യുഡിഎഫ്: 40.3, എൻഡിഎ: 16.4 എന്നിങ്ങനെയാണ് വോട്ട് ശതമാനം.

ഇന്നലെയും ഇന്നുമായി 8 മണ്ഡലങ്ങളുടെ സർവ്വേ ഫലമാണ് 24 ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ എട്ടിൽ അഞ്ചെണ്ണം യുഡിഎഫ് നേടുമെന്നും മൂന്നെണ്ണം എൽഡിഎഫ് നേടുമെന്നുമാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ എന്നീ മണ്ഡലങ്ങളാണ് യു ഡി എഫ് വിജയം നേടുക. കാസർഗോഡ്, വടകര, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയം പ്രവചിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക