കണ്ണൂർ മണ്ഡലത്തില്‍ യുഡിഎഫിൻ്റെ കെ സുധാകരൻ എല്‍ഡിഎഫിൻ്റെ എംവി ജയരാജനെ പരാജയപ്പെടുത്തും എന്ന് പ്രവചനം. 45.5 ശതമാനം പേർ സുധാകരൻ വിജയിക്കുമെന്നും 43.8 ശതമാനം പേർ എംവി ജയരാജൻ വിജയിക്കുമെന്നുമാണ് അഭിപ്രായപ്പെടുന്നത്. എൻഡിഎയുടെ സി രഘുനാഥ് 9.4 ശതമാനം പേരുടെ പിന്തുണയുമായി ബഹുദൂരം പിന്നിലാണ്.

മാവേലിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി സിഎ അരുണ്‍ കുമാർ വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. യുഡിഎഫിൻ്റെ കൊടിക്കുന്നില്‍ സുരേഷിനോട് നേരിയ വ്യത്യാസത്തിലാണ് അരുണ്‍ കുമാർ മുന്നിട്ടുനില്‍ക്കുന്നത്. 43.2 ശതമാനം പേർ അരുണ്‍ കുമാറിനെയും 40.1 ശതമാനം പേരും കൊടിക്കുന്നിലിനെയും പിന്തുണയ്ക്കുന്നു. എൻഡിഎയുടെ ബൈജു കലാശാലയ്ക്ക് 15.1 ശതമാനം പേരുടെ പിന്തുണയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവേ അനുസരിച്ച്‌ മലപ്പുറം യുഡിഎഫ് നിലനിർത്തും. 51.8 ശതമാനം പേർ ഇടി മുഹമ്മദ് ബഷീറിനെ പിന്തുണച്ചു. എല്‍ഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് ഏറെ പിന്നിലാണ്. 35.8 ശതമാനം പേരാണ് വസീഫിനെ പിന്തുണയ്ക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി അബ്ദുല്‍ സലാമിനെ 6.8 ശതമാനം പേരും മറ്റുള്ളവരെ 5.6 ശതമാനം പേരും പിന്തുണയ്ക്കുന്നു.

യുഡിഎഫ് കോട്ടയായ എറണാകുളത്ത് ഹൈബി ഈഡനൊപ്പമാണ് ആളുകള്‍. 46.2 ശതമാനം പേർ ഹൈബിയെ പിന്തുണയ്ക്കുമ്ബോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെജെ ഷൈന് 37.8 ശതമാനം പേരുടെ പിന്തുണയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനെ 12.9 ശതമാനം പേരും മറ്റുള്ളവരെ 3.1 ശതമാനം പേരും പിന്തുണയ്ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക