ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഇന്നലെ രാത്രി 138.55 അടിയാണ് ജലനിരപ്പ്. 138.95 അടി വരെ എത്തിയ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുറയാന്‍ തുടങ്ങിയത്. എന്നാല്‍ തമിഴ്നാട് പറഞ്ഞിരുന്നത് പോലെ 138 അടിയെന്ന റൂള്‍ലെവല്‍ പാലിക്കാനായില്ല.ഇന്ന് മുതല്‍ നവംബര്‍ 11 വരെ തമിഴ്നാടിന് സുപ്രീംകോടതി വിധി പ്രകാരം 139.5 അടി വരെ ജലനിരപ്പ് ഉയര്‍ത്താം.ഇതനുസരിച്ച്‌ സ്പില്‍വേ വഴി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് മെല്ലെ കുറയ്ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ സെക്കന്‍ഡില്‍ 2599 ഘനയടി ജലമാണ് ഒഴുക്കി വിടുന്നത്. നേരത്തേയിത് 2974 ഘനയടിയായിരുന്നു. 2350 ഘനയടി വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കും കൊണ്ടു പോകുന്നുണ്ട്. നിലവില്‍ 13 ഷട്ടറുകളില്‍ ആറും ഉയര്‍ത്തിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ മൂന്ന് ഷട്ടറുകളെങ്കിലും അടച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക