കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം ആണ് നടക്കുന്നത്. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ഫ്രാൻസിസ് ജോർജും എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി സിറ്റിംഗ് എംപി തോമസ് ചാഴികാടനുമാണ് മത്സരിക്കുന്നത്. സംസ്ഥാനത്തു തന്നെ ആദ്യഘട്ടത്തിൽ ഇരു സ്ഥാനാർത്ഥികളും രംഗത്തിറങ്ങിയ മണ്ഡലവും കോട്ടയമാണ്.

ഫീൽഡിൽ മാത്രമല്ല സൈബർ ഇടങ്ങളിലും ഇരുപക്ഷവും തമ്മിലുള്ള യുദ്ധം ശക്തമാണ്. ഒരു കൂട്ടരും നിരവധി ട്രോളുകളും വീഡിയോകളും പുറത്തിറക്കുന്നുണ്ട്. ആസ്വാദ്യകരമായതും ആക്ഷേപകരമായതും ഈ കൂട്ടത്തിൽ ഉണ്ട് താനും. അത്തരം ഒരു ട്രോൾ ഇമേജാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/share/p/2iYTFLqVoBL5STcR/?mibextid=oFDknk

ജോസ് കെ മാണിയുടെ നിശിത വിമർശകനായ “പാലാക്കാരൻ ചേട്ടൻ” എന്ന ഫേസ്ബുക്ക് പേജിലാണ് ട്രോൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചാഴികാടൻ കോട്ടയത്ത് തോൽക്കുമെന്ന് 100% ഉറപ്പുള്ളത് എന്തുകൊണ്ടാണ് ട്രോൾ കഥാപാത്രം ചോദിക്കുന്നത്. മറുപടിയായി ഇടതുവിരുദ്ധ തരംഗം ഉള്ളതുകൊണ്ട്, യുഡിഎഫ് തരംഗം ഉള്ളതുകൊണ്ട് എന്നും എല്ലാം പറയുമ്പോൾ ഇതൊന്നുമല്ല കാരണം മറിച്ച് കോട്ടയത്ത് ജയിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കിൽ സാക്ഷാൽ ജോസ് കെ മാണി തന്നെ മത്സരിച്ചതിനെ എന്നാണ് പരിഹസിക്കുന്നത്.

ജോസ് കെ മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾ തന്നെയാണ് ഇത്തരം പരിഹാസങ്ങൾക്കും കാരണം. കോട്ടയം എംപി ആയിരിക്കെകയാണ് 2018 ൽ അദ്ദേഹം പദവി ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയത്. പിന്നീട് 2021ൽ രാജ്യസഭാംഗത്വം രാജിവച്ച് പാലാ നിയമസഭാ സീറ്റിൽ നിന്നും മത്സരിച്ചു. പാലായിൽ തോറ്റതോടെ വീണ്ടും ജോസ് ആണ് രാജ്യസഭയിലേക്ക് മടങ്ങിപ്പോയി. കേവലം ആറു വർഷത്തിനിടയിലാണ് ഇത്തരം നാല് ചാട്ടങ്ങൾ അദ്ദേഹം നടത്തിയത്. ഇതുതന്നെയാണ് പരിഹാസത്തിന് ആധാരവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക