മുഖ്യമന്ത്രി പിണറായിക്കെതിരെ രൂക്ഷ വിമർശനവും കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിക്ക് എതിരെ കനത്ത പരിഹാസവുമായി കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. പത്രസമ്മേളനത്തിൽ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണങ്ങൾ. ഇടതുപക്ഷത്തിന്റെ പ്രചരണ വേദികൾ ഇത്രമേൽ ശുഷ്കമായി താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വേദിയിൽ മുഖ്യമന്ത്രിയെ പേടിച്ച് ആളുകളെ കൊണ്ടുവന്നിരുത്തുന്നു എന്നല്ലാതെ സിപിഎം വേദിയിൽ ആളുകളില്ല എന്നതാണ് സത്യം. മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുകയാണ്. അദ്ദേഹം പ്രസംഗിക്കാൻ ഇവിടെ ചെന്നാലും മരിച്ചു തന്നെ പ്രതിഷേധിക്കുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്. ഒരിടത്തല്ല ഇന്ന് തൃശൂരിൽ ഉൾപ്പെടെ നിരവധി സ്ഥലത്ത് ഇത് സംഭവിച്ചു എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിലയിടത്ത് അദ്ദേഹം മൈക്ക് പിടിച്ച് ഒടിക്കും. ഇത് കാണുമ്പോൾ ഘടകകക്ഷി നേതാക്കന്മാർ ചെന്ന് അത് നന്നാക്കും. ജോസ് കെ മാണിക്ക് ഇപ്പോഴുള്ള ഏക ജോലി അതാണ്. മൈക്ക് റിപ്പയറിങ് ജോലിയാണ് എൽഡിഎഫിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ഏക പരിതോഷികം എന്നും ചെന്നിത്തല പരിഹസിച്ചു. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക