ആറ്റിങ്ങലില്‍ ബൈക്കും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ലോറിക്ക് തീപിടിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം നടന്നത്.

ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മരണപ്പെട്ട അച്ചു കഴക്കൂട്ടം സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോറിയുടെ ടാങ്കറിന്റെ ഭാഗത്ത് ബൈക്ക് ഇടിച്ചതാണ് തീ പിടിക്കാന്‍ കാരണമായത്. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി തീ അണച്ചെങ്കിലും ലോറിയുടെ മുന്‍ഭാഗവും, ബെെക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക