നിമിഷനേരം കൊണ്ട് അപകടമുണ്ടാവുന്നതും, വൻ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് ആളുകള്‍ രക്ഷപ്പെടുന്നതുമായ അനേകം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഈ വീഡിയോയും അതുപോലെ ഒരെണ്ണമാണ്. Ghar Ke Kalesh ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് റോഡരികിലിരുന്ന് സൊറ പറയുന്ന രണ്ട് പേരെയാണ്. അടുത്തായി അനേകം വാഹനങ്ങളൊക്കെ പാർക്ക് ചെയ്തിട്ടുണ്ട്. ഇരുവരും അലസമായി വർത്തമാനം പറഞ്ഞിരിക്കുകയാണ്. ഇടയ്ക്ക് വെറുതെ റോഡിലോട്ടൊക്കെ നോക്കുന്നുണ്ട്.

അതിനിടയില്‍ പെട്ടെന്ന് ഇരുവരും ഞെട്ടുന്നത് കാണാം. ഒരു നിമിഷം പോലും വൈകാതെ ഇരുവരും അവിടെ നിന്നും എഴുന്നേല്‍ക്കുന്നതാണ് പിന്നെ കാണുന്നത്. അതെന്തിനായിരുന്നു എന്ന് ചിന്തിക്കേണ്ടി പോലും വരില്ല. കാരണം ഒരു സ്കൂട്ടർ‌ പെട്ടെന്ന് തന്നെ അങ്ങോട്ട് പാഞ്ഞുവരുന്നതാണ് പിന്നെ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സ്ത്രീയാണ് സ്കൂട്ടി ഓടിക്കുന്നത്. പിന്നില്‍ മറ്റൊരു സ്ത്രീയും ഇരിക്കുന്നുണ്ട്. അവിടെ ഇരുന്ന രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മാറിയില്ലായിരുന്നെങ്കില്‍ സ്കൂട്ടർ അവർക്ക് മുകളിലൂടെ കയറിയിറങ്ങിയേനെ. രണ്ട് കസേരകള്‍ക്കിടയിലൂടെയാണ് സ്കൂട്ടി പോയിരിക്കുന്നത്.

പിന്നാലെ, സ്കൂട്ടി മറിഞ്ഞു വീഴുന്നതും അതിലിരുന്ന രണ്ട് സ്ത്രീകളും നിലത്തേക്ക് വീഴുന്നതും കാണാം. അവർക്ക് തന്നെ ചിരി വന്നെന്നാണ് തോന്നുന്നത്. സ്കൂട്ടി ഓടിച്ചിരുന്ന സ്ത്രീ ചമ്മിയ ചിരി ചിരിക്കുന്നുണ്ട്. ഏതായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

‘സ്ത്രീ അവരുടെ സ്കൂട്ടി പാർക്ക് ചെയ്യാൻ പോയതാണ്, അതിനിടയില്‍ അങ്കിളുമാർ കയറിവന്നതാണ്’ എന്നാണ് ഒരാള്‍ രസകരമായ കമന്റ് നല്‍കിയിരിക്കുന്നത്. ‘ആന്റിമാരുടെ തെറ്റല്ല, അങ്കിളുമാർ ഇരുന്ന സ്ഥലം ശരിയല്ല’ എന്നായിരുന്നു മറ്റൊരാള്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക