കൊല്ലപ്പെട്ട കെഎസ്‌യുക്കാരുടെ കണക്ക് ചോദിച്ചപ്പോൾ ആന്റോ ആൻറണിക്ക് ഉത്തരം മുട്ടി എന്ന രീതിയിൽ വ്യാപകമായ സൈബർ പ്രചരണമാണ് സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത്. തോമസ് ഐസക്കാണ് സ്ഥാനാർഥി സംഗമത്തിൽ ചോദ്യങ്ങൾ ഉയർത്തിയത്. ഇടതുപക്ഷം ബോധപൂർവ്വം വിട്ടു കളയുന്ന മറ്റൊരു മറുപടി ഈ സംവാദത്തിൽ ആന്റോ ആൻറണി നൽകിയിരുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഉയർത്തിയ ചോദ്യത്തിനാണ് ആന്റോ ആന്റണി മറുപടി നൽകിയത്.

കിഫ്ബി ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ വികസനം സാധ്യമാകില്ലായിരുന്നു എന്ന തരത്തിലാണ് തോമസ് ഐസക് അവകാശവാദം നടത്തിയത്. എന്നാൽ കിഫ്ബി ഇല്ലാതെ ഉമ്മൻചാണ്ടി സർക്കാർ യാഥാർത്ഥ്യമാക്കിയ ലക്ഷക്കണക്കിന് കോടി രൂപയുടെ വികസന കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ആന്റോ മറുപടി പറഞ്ഞത്. കൊച്ചിൻ മെട്രോ, കണ്ണൂർ വിമാനത്താവളം, 250ലധികം പാലങ്ങൾ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വിഴിഞ്ഞം ഹാർബർ, നിരവധി മെഡിക്കൽ കോളേജുകൾ, ആയിരക്കണക്കിന് കിലോമീറ്റർ റോഡുകൾ എന്നിങ്ങനെ ഉമ്മൻചാണ്ടി സർക്കാർ യാഥാർത്ഥ്യമാക്കിയ വികസന പ്രവർത്തനങ്ങളുടെ പട്ടിക ആൻഡ് ആൻഡ് നിരത്തിയതോടെ തോമസ് ഐസക്ക് ഇളിഭ്യനായി. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക