സംസ്ഥാന സര്‍ക്കാറിന് വൻ ബാധ്യതയായി പത്ത് പൊതുമേഖല സ്ഥാപനങ്ങള്‍. 2022-23ല്‍ ട്രാവൻകൂര്‍ ടൈറ്റാനിയമടക്കം വ്യവസായ വകുപ്പിന് കീഴിലെ പത്തു പൊതുമേഖല കമ്ബനികള്‍ 20,065 കോടി നഷ്ടം വരുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ട്രാവൻകൂര്‍ ടൈറ്റാനിയത്തിന്റെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ നഷ്ടം 5,405 കോടിയാണ്.

കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷൻ – 3,609 കോടി, കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷൻ – 2,671 കോടി, ട്രാകോ കേബിള്‍ കമ്ബനി ലിമിറ്റഡ് – 1,771 കോടി, മലബാര്‍ സിമന്റ്സ് – 1,605 കോടി, ഓട്ടോകാസ്റ്റ് – 1,499 കോടി, കാപ്പക്സ് – 1,186 കോടി, ബാംബു കോര്‍പറേഷൻ – 987 കോടി, ഹാന്റക്സ് – 774 കോടി, പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ – 554 കോടി എന്നിവയാണ് ഭീമമായ നഷ്ടം വരുത്തിയ മറ്റ് സ്ഥാപനങ്ങള്‍. പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ വ്യവസായ വകുപ്പ് വിപുല പദ്ധതികള്‍ നടപ്പാക്കുമ്ബോഴാണ് നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം ചില സ്ഥാപനങ്ങള്‍ വൻ ബാധ്യത വരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-22ല്‍ 23,105 കോടിയുടെ വിറ്റുവരവും 2,820 കോടി പ്രവര്‍ത്തനലാഭവും കൈവരിച്ച ട്രാവൻകൂര്‍ ടൈറ്റാനിയത്തിന്റെ വിറ്റുവരവില്‍ തൊട്ടടുത്ത വര്‍ഷമുണ്ടായത് വൻ ഇടിവാണ്. 2022-23ല്‍ ടൈറ്റാനിയത്തിന് 19,777 കോടിയുടെ വിറ്റുവരവ് മാത്രമാണ് കൈവരിക്കാനായത്. വിറ്റുവരവിലെ കമ്മി 3,328 കോടി.2021-22ല്‍ 11,054 കോടി വിറ്റുവരവ് ഉണ്ടായിട്ടും കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷന്റെ പ്രവര്‍ത്തനനഷ്ടം 4,306 കോടി ആയിരുന്നു. 2021-22ല്‍ 292 കോടി നഷ്ടത്തിലായിരുന്ന ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തന നഷ്ടം തൊട്ടുടുത്ത വര്‍ഷം 2,671 കോടിയായി ഉയര്‍ന്നു. 2,353 കോടിയായിരുന്നു ട്രാക്കോ കേബിളിന്റെ 2021-22 വര്‍ഷത്തെ നഷ്ടം.

2021-22ല്‍ 1,672 കോടിയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ച മലബാര്‍ സിമന്റ്സ് തൊട്ടടുത്ത വര്‍ഷം 1,605 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി- വിറ്റുവരവില്‍ 3,865 കോടിയുടെ കമ്മി. തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രവര്‍ത്തനലാഭം കൈവരിച്ചശേഷമമാണ് മലബാര്‍ സിമന്റ്സ് വൻ നഷ്ടം വരുത്തിയത്. 2021-22ല്‍ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ നഷ്ടം 1,435 കോടിയും കാപ്പക്സിന്റേത് 1,322 കോടിയും ഹാന്റക്സിന്റേത് 1,345 കോടിയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക