കേന്ദ്രം കേരളത്തെ അവഗണിക്കുന്നു ഞെരുക്കുന്നു എന്നല്ലാമാണ് ഭരണകക്ഷിയായ സിപിഎം നിരന്തരമായി ആരോപണയിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേസ് കൊടുക്കുന്ന സാഹചര്യം വരെ ഇതുമൂലം ഉണ്ടായി. എന്നാൽ മറ്റൊരു വിഷയത്തിൽ കേരളത്തോട് കേന്ദ്രം കടുത്ത അവഗണന കാണിച്ചു എന്ന് സൂചിപ്പിച്ചുള്ള ഒരു ട്രോൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസാധാരണമായ നീക്കങ്ങളിലൂടെ കേന്ദ്ര ഏജൻസികൾ രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത വിഷയവുമായി ബന്ധപ്പെടുത്തിയാണ് ട്രോൾ. എൻഫോമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ വെച്ച 24 ന്യൂസ് വാർത്തയ്ക്കുള്ള കമൻറ് രൂപയാണ് ട്രോൾ. വാർത്തയ്ക്ക് കമന്റ് ആയി വന്നിരിക്കുന്ന ട്രോൾ ഇങ്ങനെയാണ്- “അല്ലേലും കേരളത്തിന് എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമാശരൂപേയുള്ള ട്രോളിനപ്പുറം ഈ വിഷയത്തിന് കഴമ്പും ഉണ്ട്. മാസപ്പടി കൈപ്പറ്റി എന്ന കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒയുടെ അന്വേഷണ പരിധിയിലാണ്. വീണ വിജയൻറെ കമ്പനിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് എസ്എഫ്ഐഒ നോട്ടീസ് നൽകിയിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭ്യമായാൽ വീണാ വിജയന്റെ അറസ്റ്റിലേക്കും പിണറായിയുടെ രാഷ്ട്രീയ പതനത്തിലേക്കും കാര്യങ്ങൾ എത്തിയേക്കാം എന്നതും യാഥാർത്ഥ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക